വിക്കിപീഡിയ കേസിലെ സുപ്രീം കോടതി വിധി ചരിത്രപരം: ഡിഎകെഎഫ്

തിരുവനന്തപുരം:കോടതി നടപടികളുമായി ബന്ധപ്പെട്ട വിക്കിപീഡിയ പേജ് നീക്കം ചെയ്യാനുള്ള ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വിധി ചരിത്രപരമെന്ന് സ്വതന്ത്ര ജനാധിപത്യ വിജ്ഞാന സഖ്യം (ഡിഎകെഎഫ്). രാജ്യത്തെ മാധ്യമ സ്വതന്ത്രവും പൗരന്റെ അഭിപ്രായ സ്വാതന്ത്യവും സംരക്ഷിക്കുന്നതിൽ പ്രധാന നാഴികക്കല്ലാണിത്. ഡിജിറ്റൽ യുഗത്തിൽ, കോടതികൾ പൊതു നിരീക്ഷണത്തിനും സംവാദത്തിനും വിമർശനത്തിനും തുറന്നിരിക്കണമെന്നും നീതിന്യായ വ്യവസ്ഥ ഉൾപ്പെടെ ഏതൊരു സംവിധാനത്തിന്റെയും മെച്ചപ്പെടുത്തലിന് ആത്മപരിശോധന പ്രധാനമാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിട്ടുണ്ട് .
തങ്ങൾക്ക് ഹിതകരമല്ലാത്ത വാർത്തകൾക്കും വിവരങ്ങൾക്കും പ്രത്യക്ഷമായും പരോക്ഷമായും സെൻസർഷിപ്പ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെയുള്ള ശക്തമായ നിരീക്ഷണം കൂടിയാണിതെന്ന് ഡിഎകെഎഫ് സംസ്ഥാന പ്രസിഡന്റ് കെ അൻവർ സാദത്ത്, ജനറൽ സെക്രട്ടറി ടി ഗോപകുമാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.









0 comments