Deshabhimani

മദ്യ വാങ്ങാന്‍ പണം നൽകിയില്ല; ഫോർട്ട് കൊച്ചിയിൽ അമ്മയെ മകൻ ക്രൂരമായി അടിച്ചുകൊന്നു

DOCTOR DEATH IN ASSAM
വെബ് ഡെസ്ക്

Published on Nov 01, 2026, 07:31 AM | 1 min read

കൊച്ചി: മദ്യം വാങ്ങാൻ പണം നൽകാത്തതിനാൽ അമ്മയെ മകൻ ക്രൂരമായി കൊലപ്പെടുത്തി. ഫോർട്ട് കൊച്ചിയിലാണ് സംഭവം. മകൻ കണ്ണനാണ് അമ്മ ലക്ഷ്മിയെ (78) മർദിച്ച് കൊന്നത്. വീട്ടിലെ ​ഗ്യാസ് സിലിണ്ടർ സഹോദരന് നൽ‌കിയതിൻ‌റെ പ്രതികാരവും ഇയാൾക്കുണ്ടായിരുന്നു .

ഈ രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് ക്രൂരമായി കൊലചെയ്തത്. ഇന്നലെ രാത്രി തന്നെ കണ്ണനെ ഫോർട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്മിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും ലക്ഷിക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home