സമഗ്രശിക്ഷാ കേരളയിലെ ശമ്പള വിതരണം: 19.77 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയിലെ ജീവനക്കാരുടെ വേതന വിതരണത്തിനായി 19.77 കോടി രൂപ അനുവദിച്ചു. പദ്ധതിയുടെ കേന്ദ്ര വിഹിതം നിഷേധിച്ച സാഹചര്യത്തിലാണ് ജീവനക്കാരുടെ വേതന വിതരണത്തിനായി സംസ്ഥാന സർക്കാർ മുൻകൂർ പണം നൽകുന്നതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
എസ്‌എസ്‌കെയിൽ നിലവിൽ 6800ൽ പരം ജീവനക്കാർ പ്രവർത്തിക്കുന്നു. ഇതിൽ 869 അധ്യാപകരും, 1255 സ്പെഷ്യലിസ്‌റ്റ് അധ്യാപകരും, ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്ന 2784 റിസോഴ്‌സ് അധ്യാപകരും, 1031 ക്ലസ്‌റ്റർ കോർഡിനേറ്റർമാരും, മറ്റു ജീവനക്കാരും ഉൾപ്പെടുന്നു. അറുപത് ശതമാനം കേന്ദ്ര വിഹിതം ലഭ്യമാക്കുമെന്ന ഉറപ്പിൽ കേന്ദ്ര സർക്കാർ തുടക്കമിട്ട പദ്ധതിയിൽ കഴിഞ്ഞ രണ്ടുവർഷമായി അതു മുടക്കിയിരിക്കുകയാണ്. 609 കോടി രൂപ കുടിശികയാണ്.
2023– 24ൽ അവസാന രണ്ടു ഗഡുക്കളായി 188 കോടി രൂപ കിട്ടാനുണ്ട്. 20243–-25ൽ 420 കോടി രൂപ കേന്ദ്ര വിഹിതം ലഭിക്കണം. ഒരു രൂപയും അനുവദിച്ചില്ല. ഇതിനെത്തുടർന്ന് പദ്ധതി ജീവനക്കാരുടെ വേതനം തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാനം തുക അനുവദിച്ചത്.









0 comments