11,665.95 കിലോ മീറ്റർ ഉന്നത നിലവാരത്തിൽ

ദേശീയപാത 66ല്‍ മലാപ്പറമ്പ്-- – വെങ്ങളം റീച്ചിൽ ആറുവരി പാത പൂര്‍ണമായും ഗതാഗതത്തിനായി തുറന്നുകൊടുത്തപ്പോള്‍
തിരുവനന്തപുരം
: പൊതുമരാമത്ത് വകുപ്പിൽ കിഫ്ബിയിലടക്കം 17,668.661 കോടിരൂപയുടെ റോഡ്, പാലം പ്രവൃത്തികൾക്ക് ഭരണാനുമതി നൽകി. 88.4 ശതമാനം പണി പൂർത്തിയാക്കി. 11,665.95 കിമീ റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തി.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, ദേശീയപാത 966, കോഴിക്കോട്- –-പാലക്കാട് ഗ്രീൻ ഫിൽഡ് ഹൈവേ എന്നിവയുടെ ഭൂമിയേറ്റെടുക്കൽ പുരോഗമിക്കുന്നു.
ഈ ഹൈവേയെ ഹൈ സ്പീഡ് കോറിഡോറായി വികസിപ്പിക്കാനുള്ള വിശദ പദ്ധതി രേഖ
തയ്യാറാക്കുകയാണ്. തിരുവനന്തപുരം- –- കൊട്ടാരക്കര- –- കോട്ടയം- –- അങ്കമാലി പാത പദ്ധതി പരിഷ്കരിക്കും. കിഫ്ബി വഴി നടപ്പിലാക്കുന്ന 72 റെയിൽവേ മേൽപ്പാലങ്ങളിൽ 7 എണ്ണം പൂർത്തീകരിച്ചു. 7 എണ്ണത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. ബാക്കിയുള്ളവയുടെ നടപടികൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. കെആർഡിസിഎൽ മുഖേന നടപ്പിലാക്കുന്ന 27 റെയിൽവേ മേൽപ്പാലനിർമാണ പ്രവൃത്തിയിൽ 6 എണ്ണത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു.
ബാക്കിയുള്ളവ വിവിധ നിർമാണഘട്ടങ്ങളിലാണ്. കെട്ടിട നിർമാണത്തിൽ സംസ്ഥാന സർക്കാർ ഹരിതചട്ടം പാലിക്കും. ഇതിനായി പരിഷ്കരിച്ച ഹരിത നിർമ്മാണ നയം 2025 ഉടൻ പുറത്തിറക്കും.
എല്ലാ കൃഷി ഭവനുകളിലും ഡാറ്റാ ബാങ്ക്
തരുവനന്തപുരം
സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളിലും ഡാറ്റാ ബാങ്ക് പ്രസിദ്ധികരിച്ചു. ഉപഗ്രഹ ഭൂപടത്തിന്റെ സഹായത്തോടെ 490 കൃഷിഭവനുകളിൽ പ്രക്രിയ പൂർത്തിയായി. ബാക്കിയുള്ള കൃഷി ഭവനുകളിൽ ഇത് പൂർത്തിയാക്കാനുള്ള നടപടി തുടങ്ങി. മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യാനായി യുണീക് തണ്ടപ്പേർ സംവിധാനം നടപ്പാക്കി.









0 comments