രഹസ്യകൂടിക്കാഴ്‌ച പുറത്തായി; മാങ്കൂട്ടത്തിലിനെ തള്ളി സതീശൻ

കൊച്ചി:
പി വി അൻവറുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയ രഹസ്യകൂടിക്കാഴ്‌ച പുറത്തായതോടെ രാഹുലിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവറിനെ രാഹുൽ കണ്ടത് തെറ്റാണെന്നും അദ്ദേഹത്തെ വ്യക്തിപരമായി ശാസിക്കുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
‘‘യുഡിഎഫിന്റെയോ കോൺഗ്രസിന്റെയോ അറിവോടെയല്ല സന്ദർശനം.
അൻവറുമായുള്ള ചർച്ചയുടെ വാതിൽ യുഡിഎഫ് അടച്ചതാണ്.
നേതൃത്വം ചുമതലപ്പെടുത്തിയതനസുരിച്ച് ഞാനാണ് വാതിൽ അടച്ചത്. ചർച്ചയ്‌ക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.
ജൂനിയറായ എംഎൽഎയെയാണോ ചർച്ചയ്‌ക്ക് ചുമതലപ്പെടുത്തുക?രാഹുൽ സ്വയം പോയതാണ്. വിശദീകരണം ചോദിക്കേണ്ടത് ഞാനല്ല. ഇനിയൊരു ചർച്ചയും അൻവറുമായില്ല. നിലമ്പൂരിൽ യുഡിഎഫിന്റെ വോട്ട് ബിജെപിക്ക് പോകില്ല. മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്’’–- സതീശൻ പറഞ്ഞു.








0 comments