ബാലാവകാശ കമീഷന്റെ 'റേഡിയോ നെല്ലിക്ക' മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

radio nellikka inauguration
വെബ് ഡെസ്ക്

Published on Jun 18, 2025, 05:58 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമീഷന്റെ കുട്ടികൾക്കായുള്ള റേഡിയോ നെല്ലിക്കയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. റേഡിയോയുടെ ലോഗോയും ഗാനവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കമ്മിഷൻ ചെയർപേഴ്‌സൺ കെ വി മനോജ്കമാർ അംഗങ്ങളായ എൻ സുനന്ദ, റ്റി സി ജലജമോൾ, സിസിലി ജോസഫ്, ഡോ.എഫ് വിൽസൺ, കെ കെ ഷാജു, ബി മോഹൻകുമാർ, സെക്രട്ടറി എച്ച് നജീവ്, സൗണ്ട് പാർക്ക് അക്കാദമി സിഇഒ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.


ലോകത്ത് എവിടെ നിന്നും 24 മണിക്കൂറും റേഡിയോ കേൾക്കാൻ സാധിക്കും. തുടക്കത്തിൽ തിങ്കൾ മുതൽ വെള്ളി വരെ നാലു മണിക്കൂർ പ്രോഗ്രാമാണ് ഉണ്ടാവുക. റൈറ്റ് ടേൺ, ഇമ്മിണി ബല്യ കാര്യം, ആകാശദൂത്, അങ്കിൾ ബോസ് എന്നിവയാണ് പ്രോഗ്രാമുകൾ.


ബാലസൗഹൃദം യാഥാർത്ഥ്യമാക്കുന്നതിനും ബാലാവകാശ സാക്ഷരത ഉറപ്പാക്കുന്നതിനും കമീഷൻ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമാണ് റേഡിയോ. കുട്ടികൾക്കിടയിലെ മാനസിക സംഘർഷങ്ങൾ, ലഹരി, സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ, ആത്മഹത്യ, സോഷ്യൽ മീഡിയ അഡിക്ഷൻ തുടങ്ങിയവ വർദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് ഇന്റർനെറ്റ് റേഡിയോ ആരംഭിച്ചത്. കുട്ടികൾ അധ്യാപകർ രക്ഷാകർത്താക്കൾ സമൂഹം എന്നിവർക്കിടയിൽ ബാലാവകാശങ്ങളുമായി ബന്ധപ്പെട്ട്  അവബോധം വളർത്തുന്നതിന്നന് റേഡിയോ സഹായകരമാകും.


തുടക്കത്തിൽ കേരളത്തിലെ 25 ലക്ഷം കുടുംബങ്ങളെ റേഡിയോ നെല്ലിക്കയുടെ ശ്രോതാക്കളാക്കാനാണ് ബാലാവകാശ കമീഷൻ ലക്ഷ്യമിടുന്നത്. 

പ്ലേ സ്റ്റോറിൽ നിന്നും ആപ്‌സ്റ്റോറിൽ നിന്നും റേഡിയോ നെല്ലിക്ക ഡൗൺലോഡ് ചെയ്യാം. radionellikka.com വെബ്സൈറ്റിലൂടെയും കാറിൽ ഓക്‌സ് കേബിൾ ബ്ലൂടൂത്ത് എന്നിവയിലൂടെയും റേഡിയോ ശ്രവിക്കാം. കുട്ടിക്കാല ഓർമകൾ, അനുഭവങ്ങൾ, സ്‌കൂൾ ജീവിതം, സന്തോഷങ്ങൾ, പ്രയാസങ്ങൾ തുടങ്ങിയവ ആകാശദൂത് പരിപാടിയിലേക്ക്  ഇ-മെയിലായും ([email protected]), വാട്ട്‌സാപ്പ് (9993338602) മുഖേനയും അറിയിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home