സൗര ശാസ്ത്രജ്ഞരുമായി സംവദിക്കാൻ അവസരം

തിരുവനന്തപുരം: വിദ്യാർഥികൾക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കുമായി സോളാർ അസ്‌ട്രോഫിസിക്സിൽ പ്രഭാഷണവും സംവാദവും സംഘടിപ്പിക്കുന്നു. ജ്യോതിശാസ്ത്ര പ്രചാരണ സംഘടനയായ ആസ്ട്രോ കേരള, കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം, സെന്റർ ഫോർ ആസ്ട്രോണമി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (ICARD–IUCAA പൂനെ), തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിസിക്സ് വിഭാഗം എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൗര ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള പൊതു പ്രഭാഷണവും സംവാദവും ആഗസ്ത് 21ന് വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം പി എം ജി ജംഗ്‌ഷനിൽ ഉള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിൽ നടക്കും.
പൂനെയിലെ ഇന്റർ യൂണിവേഴ്‌സിറ്റി ഫോർ അസ്ട്രോണമി & അസ്‌ട്രോഫിസിക്സ് സീനിയർ പ്രൊഫസറും ഐഎസ്ആർഒയുടെ ആദിത്യ-എൽ1 ദൗത്യത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പിന്റെ (എസ്‌യുഐടി) പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ പ്രൊഫ. ദുർഗേഷ് ത്രിപാഠി പ്രഭാഷണം നടത്തും. തുടർന്ന് സംവാദവും നടക്കും. കോളേജുകൾ, സ്‌കൂളുകൾ ഉൾപ്പെടെ ഓരോ സ്ഥാപനങ്ങൾക്കും പരമാവധി 10 വിദ്യാർഥികളെ പങ്കെടുപ്പിക്കാം.
രജിസ്‌ട്രേഷൻ സൗജന്യമാണ്. പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് : https://forms.gle/yRHRjyp2wMRRkyiM8.
കൂടുതൽ വിവരങ്ങൾക്ക്, +91-9447589773








0 comments