പാലക്കാട് വിദ്യാര്‍ഥിയുടെ ആത്മഹത്യ: ബാലാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു

പാലക്കാട്: പാലക്കാട് തച്ചനാട്ടുകരയിൽ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. പൊലീസ്, ജില്ലാ ശിശു സംരംക്ഷണ യൂണിറ്റ്, സ്‌കൂള്‍ അധികൃതര്‍ എന്നിവരില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
തച്ചനാട്ടുകര ചോളോടെ കുട്ടിയുടെ വീടും, കുട്ടി പഠിച്ചിരുന്ന ശ്രീകൃഷ്ണപുരത്തെ സ്‌കൂളും കമീഷന്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍, കമീഷന്‍ അംഗം കെ കെ ഷാജു എന്നിവർ സന്ദര്‍ശിച്ചു. കുട്ടിയുടെ പിതാവ് ബാലവകാശ കമീഷന് രേഖാമൂലം പരാതി സമര്‍പ്പിച്ചു.
മരണത്തെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന മാനസികാഘാതം കണക്കിലെടുത്ത് കുട്ടിയുടെ സഹപാഠികള്‍ക്കും, സ്‌കൂള്‍ ബസില്‍ ഒപ്പം ഉണ്ടാകാറുള്ള കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും തിങ്കളാഴ്ച മുതല്‍ കൗണ്‍സിലിങ് നല്‍കുന്നതിന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കി.
കുട്ടികള്‍ക്ക് സന്തോഷം നല്‍കുന്ന രീതിയില്‍ അവരുടെ അവകാശങ്ങള്‍ നിലനിര്‍ത്തുന്ന അന്തരീക്ഷം സ്‌കൂള്‍ മാനേജ്മെന്റ് ഉറപ്പുവരുത്തണം. പൊലീസ് ഉദ്യോഗസ്ഥരുമായും കമീഷൻ കൂടിക്കാഴ്ച്ച നടത്തി.








0 comments