ad
Deshabhimani

ആഘോഷപരിപാടികൾ മുടങ്ങിയേക്കും; ഓണാഘോഷവും പരീക്ഷയും ഒരേദിവസം

onam celebration and exam same day

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Aug 08, 2026, 09:51 PM | 1 min read

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ പരീക്ഷാ ടൈംടേബിളിൽ വിദ്യാഭ്യാസ വകുപ്പ് മാറ്റം വരുത്തിയതോടെ സ്കൂളുകളിൽ ഓണാഘോഷം മുടങ്ങാൻ സാധ്യത. പുതുക്കിയ ടൈംടേബിൾ പ്രകാരം സ്കൂളുകളിൽ ഓണാഘോഷം നടക്കുന്ന ദിവസമാണ് എട്ടാം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷ. ആ​ഗസ്ത് 21ന് എട്ടാം ക്ലാസിന്റെ മലയാളം രണ്ടാം പേപ്പർ പരീക്ഷ നടത്താനാണ് തീരുമാനം. നേരത്തെ ആ​ഗസ്ത് 20ന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷയാണ് പുതിയ ടൈംടേബിൾ പ്രകാരം 21ലേക്ക് മാറ്റിയത്.


13ന് പരീക്ഷകള്‍ ആരംഭിച്ച്‌ 20ന് പൂര്‍ത്തിയാക്കി, 21ന് ഓണാഘോഷത്തോടെ സ്കൂളുകള്‍ അടയ്ക്കുന്ന നിലയിലാണ്‌ ടൈംടേബിള്‍ നിശ്ചയിച്ചിരുന്നത്‌. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരേ സമയത്ത് പരീക്ഷ നടത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന വിമർശനം ഉയർന്നിരുന്നു. പരീക്ഷാ നടത്തിപ്പിലും ക്ലാസ് മുറികളുടെ ക്രമീകരണത്തിലും അധ്യാപക വിന്യാസത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ഷെഡ്യൂൾ പുനഃക്രമീകരിച്ചത്.


എന്നാൽ പുനഃക്രമീകരിച്ചപ്പോൾ ഓണാഘോഷം നടക്കുന്ന ദിവസം തന്നെ പരീക്ഷയുമെഴുതേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ. ഒന്നരമണിക്കൂറാണ് പരീക്ഷാസമയം. ഇതിനിടെ ഓണാഘോഷപരിപാടികള്‍ എങ്ങനെ നടത്തുമെന്നാണ് ആശങ്കയുയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home