നോര്‍ക്ക റൂട്ട്സ് പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് 26ന് എറണാകുളത്ത്

കൊച്ചി
നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കിവരുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ അദാലത്ത് 26ന് എറണാകുളത്ത്.
എംജി റോഡ്, മെട്രോ സ്‌റ്റേഷൻ കൊമേഴ്‌സ്യൽ ബിൽഡിങ്ങിലെ ആറാംനിലയിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ സെന്ററിൽ രാവിലെ 10 മുതൽ മൂന്നുവരെ നടക്കുന്ന അദാലത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. താൽപ്പര്യമുള്ളവർക്ക് www.norkaroots.org എന്ന വെബ്‌സൈറ്റിൽ 24നുമമ്പായി അപേക്ഷ നൽകാം. വിവരങ്ങൾക്ക് +91 -91882 68904, 0484- 2371810. 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽനിന്ന്) +91-8802 012 345 (വിദേശത്തുനിന്ന്, മിസ്‌ഡ് കോൾ സർവീസ്) ബന്ധപ്പെടാം.








0 comments