നോര്‍ക്ക പ്രവാസി കോ–ഓപ്പറേറ്റീവ് സൊസൈറ്റീസ് കോണ്‍ക്ലേവിന് തുടക്കം

കൊച്ചി
നോര്‍ക്ക റൂട്ട്സ് അസി. പ്രവാസി കോ–ഓപ്പറേറ്റീവ് സൊസൈറ്റീസ് കോണ്‍ക്ലേവ്–2025ന് പാലാരിവട്ടം ദി റിനൈ കണ്‍വന്‍ഷന്‍ സെന്ററില്‍ തുടക്കമായി. നോർക്ക റൂട്ട്സിന്റെ ഗ്രാന്റ് ലഭിച്ച പ്രവാസി സഹകരണ സംഘങ്ങളുടെ പ്രതിനിധികൾക്കായുള്ള കോണ്‍ക്ലേവ് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനും പുനസംയോജനത്തിനും ഉതകുംവിധം കേരളത്തിലെ പ്രവാസി സഹകരണ സ്ഥാപനങ്ങള്‍ ഉയരണമെന്ന് അദ്ദേഹം പറഞ്ഞു.
നോർക്ക അസിസ്റ്റന്റ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് എംപ്ലോയര്‍ രജിസ്ട്രേഷന്‍ പോര്‍ട്ടലിന്റെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി അധ്യക്ഷനായി. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ എൻട്രപ്രണര്‍ഷിപ് ഡെവലപ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എസ് സജി, നോര്‍ക്ക അഡീഷണല്‍ സെക്രട്ടറി എസ് സിന്ധു, അമ്പിളി ആന്റണി, കെ രമണി എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ 51 പ്രവാസി സഹകരണ സംഘങ്ങളില്‍നിന്ന് 140 പ്രതിനിധികള്‍ പരിശീലനപരിപാടിയില്‍ പങ്കെടുക്കുന്നു. കോണ്‍ക്ലേവ് വെള്ളി വൈകിട്ട് സമാപിക്കും.








0 comments