Deshabhimani

ദാരിദ്ര്യത്താൽ ആത്മഹത്യചെയ്‌തത്‌ 10 ലക്ഷമാളുകൾ

print edition മോദി ഭരണത്തിൽ ജീവനൊടുക്കിയത്‌ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടതിലുമധികം പേർ

vijoo krishnan
വെബ് ഡെസ്ക്

Published on Sep 19, 2026, 01:00 AM | 1 min read

കോടിയേരി ബാലകൃഷ്‌ണൻ നഗർ ( ആലപ്പുഴ കാമിലോട്ട്‌ 
കൺവൻഷൻ സെന്റർ) : ലോകത്താകെ യുദ്ധത്തിൽ കൊല്ലപ്പെട്ടതിലുമധികം പേർ ഇന്ത്യയിൽ നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം ദാരിദ്ര്യംകൊണ്ട്‌ ആത്മഹത്യചെയ്‌തിട്ടുണ്ടെന്ന്‌ അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്‌ണൻ. കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


നാഷണൽ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ കണക്കനുസരിച്ച് ഒന്നരലക്ഷം കർഷകരാണ്‌ മോദി ഭരണത്തിൽ ജീവനൊടുക്കിയത്‌. യഥാർഥത്തിൽ മൂന്നുലക്ഷത്തിലേറെ കർഷകർ ആത്മഹത്യചെയ്‌തു. 3.5 ലക്ഷം കുടിയേറ്റ തൊഴിലാളികളും. ഇത്‌ 12 സംസ്ഥാനങ്ങളിലെ മാത്രം കണക്കാണ്‌. എല്ലാം ചേർത്താൽ പത്തുലക്ഷത്തിലേറെ വരും. യുദ്ധങ്ങളിൽപ്പോലും ഇത്രയുമില്ല.


സ്വതന്ത്ര വ്യാപാരക്കരാറുകളുടെ ദോഷം ഇനി ഓരോരുത്തരെയും ബാധിക്കും. വൻകിടക്കാരുടെ കോടികളുടെ കടമാണ്‌ എഴുതിത്തള്ളുന്നത്‌. സീ ടിവി ഉടമ സുഭാഷ്‌ ചന്ദ്രയുടെ 22,006 കോടി രൂപയുടെ കടം ആറരക്കോടി ഒഴികെ ബാക്കി എഴുതിത്തള്ളി. കൃഷിക്കാരുടെ ചെറിയ കടം പോലും കേന്ദ്രസർക്കാർ എഴുതി തള്ളിയിട്ടില്ല. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന അവസ്ഥയിലാണ്‌ കർഷകർ. രാജ്യത്താകെ കർഷകരെ അണിനിരത്തി മുന്നോട്ടുപോകും. രാജസ്ഥാന്റെയും മഹാരാഷ്‌ട്രയുടെയും മണ്ണിലാണ്‌ കർഷകപ്രസ്ഥാനത്തിന്‌ അഭിമാനകരമായ മുന്നേറ്റങ്ങളുണ്ടായത്‌. പ്രക്ഷോഭങ്ങൾക്ക്‌ തീരുമാനമുണ്ടാക്കാനായി. മഹാരാഷ്‌ട്രയിൽ 36,000 കോടി രൂപയുടെ കടം എഴുതിത്തള്ളിച്ചു.


കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാനായ സഹകരണമേഖലയെ തകർക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. കാർഷികരംഗത്ത്‌ വലിയ മുന്നേറ്റമുണ്ടാക്കാൻ സഹകരണമേഖലയ്‌ക്ക്‌ കഴിയും. ബദൽ മുന്നോട്ടുവയ്‌ക്കാനും കഴിയണം. എ കെ ജി ഇന്ത്യൻ കോഫി ഹ‍ൗസ്‌ ഉണ്ടാക്കിയ അനുഭവം മുന്നിലുണ്ട്‌– ഡോ. വിജൂ കൃഷ്‌ണൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home