ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്
നേടിയത് ഐതിഹാസിക വിജയം; പോരാട്ടം തുടരാൻ മിടുക്കിക്ക് സാധിക്കട്ടെ; ഗോപികയ്ക്ക് അഭിനന്ദനവുമായി മന്ത്രി

തിരുവനന്തപുരം: ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു)യിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഐതിഹാസിക വിജയം നേടിയ മലയാളിയായ കെ ഗോപിക ബാബുവിന് അഭിനന്ദനവുമായി മന്ത്രി ആർ ബിന്ദു. ഗോപിക ഐതിഹസിക വിജയമാണ് നേടിയതെന്നും വർഗീയ ശക്തികൾക്കെതിരെയും കോർപ്പറേറ്റ്-വർഗീയ അജണ്ടകൾക്കെതിരേയും ശക്തമായ പോരാട്ടം തുടരാൻ മിടുക്കിക്ക് സാധിക്കട്ടെയെന്നും
മന്ത്രി കുറിച്ചു.
മുഴുവൻ ജനറൽ സീറ്റുകളിലും എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ് സംഘടനകളുൾപ്പെടുന്ന വിദ്യാർഥിസഖ്യം വിജയിച്ചിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഗോപിക ബാബു 50 ശതമാനത്തിലേറെ വോട്ട് നേടി. കൂടുതൽ ഭൂരിപക്ഷവും ഗോപികയ്‌ക്കുതന്നെ. എബിവിപിയുടെ കായികാക്രമണങ്ങളെ പ്രതിരോധിച്ചാണ് തിളക്കമാർന്ന വിജയം നേടിയത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ഗോപിക സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ലോ ആൻഡ് ഗവേർണൻസിൽ ഗവേഷകയാണ്. 2023–24 കാലയളവിലെ ജെഎൻയു വിദ്യാർഥി യൂണിയനിൽ കൗൺസിലറായിരുന്നു. ജെഎൻയു യൂണിറ്റ് കമ്മറ്റിയിൽ സെക്രട്ടറിയേറ്റ് അംഗമാണ്.









0 comments