ഒരു ദിവസം, നിർമാണം ആരംഭിക്കുന്നത് മൂന്ന് പാലങ്ങളുടെ; കുറിപ്പുമായി മന്ത്രി

തിരുവനന്തപുരം : ഒരു നിയമസഭാ മണ്ഡലത്തിലെ മൂന്ന് പാലങ്ങളുടെ നിർമാണ പ്രവൃത്തിക്ക് ഒരേ ദിവസം തന്നെ തുടക്കമിടുന്നതിലെ കൗതുകം പങ്കുവച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര മണ്ഡലത്തിൽ 1905 ൽ നിർമ്മിച്ച പൊന്മുടി റോഡിലെ ചിറ്റാർ പാലം പൊളിച്ചുമാറ്റി വീതികൂടിയ പുതിയൊരു പാലം നിർമിക്കാൻ പോവുകയാണ്. ഇതോടൊപ്പം പന്നിക്കുഴി പാലം, പൊന്നാം ചുണ്ട് പാലം എന്നിവയുടെ നിർമാണ പ്രവൃത്തി കൂടി ഇന്ന് ആരംഭിക്കുന്നുണ്ടെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് വൈകിട്ട് മൂന്ന് പാലങ്ങളുടെയും നിർമാണോദ്ഘാടനം നടക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
പൊതുമരാമത്ത് വകുപ്പിന് ഏറെ പ്രത്യേകത നിറഞ്ഞ ദിവസമാണിന്ന്. ഒരു ദിവസം തന്നെ ഒരു നിയമസഭാ മണ്ഡലത്തിലെ മൂന്ന് പാലങ്ങളുടെ നിർമ്മാണ പ്രവൃത്തിക്ക് തുടക്കമിടുകയാണ്. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര മണ്ഡലത്തിൽ 1905 ൽ നിർമ്മിച്ച പൊന്മുടി റോഡിലെ ചിറ്റാർ പാലം പൊളിച്ചുമാറ്റി വീതികൂടിയ പുതിയൊരു പാലം നിർമിക്കാൻ പോവുകയാണ്. ഇതോടൊപ്പം പന്നിക്കുഴി പാലം, പൊന്നാം ചുണ്ട് പാലം എന്നിവയുടെ നിർമാണ പ്രവൃത്തി കൂടി ഇന്ന് ആരംഭിക്കുന്നുണ്ട്. മൂന്ന് പാലങ്ങളുടെയും പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകിട്ടാണ്.
പൊന്മുടി പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് ഇത് ഏറെ സഹകരമായി മാറും. അരുവിക്കര എംഎൽഎ ജി സ്റ്റീഫൻ്റെ കഠിനാധ്വാനം കൂടി ഇതിലുണ്ട്. കണ്ണൂർ ജില്ലയിൽ നാല് പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിച്ച് ഒറ്റ ദിവസം നാടിന് സമർപ്പിച്ച ദിനം കഴിഞ്ഞിട്ട് അധിക സമയമായില്ല. വികസന പ്രവർത്തനത്തിൽ നമുക്ക് എല്ലാവർക്കും കൈകോർക്കാം.








0 comments