ad
Deshabhimani

print edition വഴിനീളെ വികസനമുദ്രകൾ

mv govindan.jpg
avatar
സുജിത്‌ ബേബി

Published on Feb 08, 2026, 12:00 AM | 2 min read

കോഴിക്കോട്‌: പുതുപാതകൾക്കിരുവശവും വികസന സ്തംഭങ്ങൾ സാഭിമാനം തലയുയർത്തി നിൽക്കുന്നു. ഇടതുപക്ഷ ഭരണത്തിന്റെ ഇച്ഛാശക്തിയിൽ പൂർത്തിയാകുന്ന ദേശീയപാത പട്ടുപരവതാനിപോലെ നീണ്ടുനീണ്ടങ്ങനെ. തെളിഞ്ഞുകത്തുന്ന നവകേരളത്തിന്റെ ദീപശിഖയുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ്‌ വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥ കോഴിക്കോടിന്റെ മണ്ണിൽ മഹാപ്രവാഹമാകുന്നു.


എൽഡിഎഫ്‌ സർക്കാർ മികവിന്റെ കേന്ദ്രമാക്കി മാറ്റിയ നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു മുന്നിൽ വിദ്യാർഥികൾ ജാഥയെ ആവേശത്തോടെ അഭിവാദ്യംചെയ്തു. ആരോഗ്യ കേരളത്തിന്റെ മികവിന്റെ സാക്ഷ്യങ്ങളായ ബാലുശേരി, പേരാമ്പ്ര താലൂക്ക്‌ ആശുപത്രികൾക്കരികിലൂടെയാണ്‌ ജാഥ ശനിയാഴ്ച പേരാന്പ്രയിലെ ആദ്യ സ്വീകരണകേന്ദ്രത്തിലേക്കെത്തിയത്‌. പേരാമ്പ്രയുടെ ഗതാഗതക്കുരുക്കഴിച്ച ബൈപാസിലൂടെ നടന്നെത്തിയ ചെറുജാഥകൾ മഹാസാഗരമായി ജനനായകരെ വരവേറ്റു. തുടർന്ന്‌, പാറക്കടവ്‌ പാലവും ചെറുപുഴയ്ക്ക്‌ കുറുകെയുള്ള കടിയങ്ങാട്‌ പുതിയ പാലവും കടന്ന്‌ ജാഥ നാദാപുരത്തേക്ക്‌. തുടർന്നുള്ള യാത്ര കുറ്റ്യാടി ബൈപാസിന്‌ അരികിലൂടെ. വില്യാപ്പള്ളി, മണിയൂർ ഐടിഐകൾക്കും മണിമല നാളികേര പാർക്കിനും മുന്നിൽ ജാഥയുടെ വരവറിയിച്ച്‌ കൂറ്റൻ ബോർഡുകൾ ഉയർന്നിരുന്നു. കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയിൽ സ്വീകരണമേറ്റുവാങ്ങിയ ജാഥ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വടകരയിൽ സമാപിച്ചു.


പി സന്തോഷ്‌കുമാർ (മാനേജർ– സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം ), കെ എസ് സലീഖ (സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം), മനയത്ത് ചന്ദ്രൻ (ആർജെഡി സംസ്ഥാന സെക്രട്ടറി), പി പി ദിവാകരൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി), യു ബാബു ഗോപിനാഥ് (കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി), കാസിം ഇരിക്കൂർ (ഐഎൻഎൻ സംസ്ഥാന ജനറൽ സെക്രട്ടറി), പി എം സുരേഷ്ബാബു (എൻസിപി സംസ്ഥാന വർക്കിങ്‌ കമ്മിറ്റിയംഗം ), എ ജെ ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ), മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം), വടകോട് മോനിച്ചൻ (കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി), നൈസ് മാത്യു (കേരള കോൺഗ്രസ്– സ്കറിയ സംസ്ഥാന ജനറൽ സെക്രട്ടറി) എന്നിവരാണ് ജാഥാംഗങ്ങൾ. ഞായറാഴ്ച കൊയിലാണ്ടി, എലത്തൂർ, കുന്നമംഗലം മണ്ഡലങ്ങളിലെ പര്യടനത്തിനുശേഷം കോഴിക്കോട്‌ നോർത്ത്‌, സ‍ൗത്ത്‌ മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രമായ മുതലക്കുളം മൈതാനിയിൽ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home