ad
Deshabhimani

പെൻഷൻകാരെ കാട്ടുപന്നികളാക്കി അവഹേളിച്ച് മനോരമ; സ‌ർക്കാരിന്റെ ജനപക്ഷ ബദലിനെതിരെ പരി​ഹാസം

pension1
വെബ് ഡെസ്ക്

Published on Mar 04, 2026, 01:59 PM | 1 min read

തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ പെൻഷൻകാരെ കാട്ടുപന്നികളാക്കി അവഹേളിച്ച് മനോരമ. തെരഞ്ഞെടുപ്പ് കാലത്ത് പെൻഷൻ വിതരണം മുടങ്ങാതിരിക്കാൻ നടപടി സ്വീകരിച്ചതിനെതിരെ കഴിഞ്ഞ ദിവസം മനോരമ പത്രത്തിൽ വന്ന കുഞ്ചുക്കുറുപ്പിലാണ് കാട്ടുപന്നികളാക്കി പെൻഷൻകാരെ ചിത്രീകരിച്ചിരിക്കുന്നത്.


ജനങ്ങൾക്കൊപ്പം നിൽക്കുന്ന സർക്കാർ നയത്തിനെതിരെ മനോരമ വിദ്വേഷം പ്രചരിപ്പിക്കുന്നത് ഇതാദ്യമായല്ല. തെരഞ്ഞെടുപ്പ് കാലത്ത് പെൻഷൻ വിതരണം തടസ്സപ്പെടാതിരിക്കാൻ ധനവകുപ്പ് ഉത്തരവിറക്കിയതിനെ പരിഹാസരൂപത്തിലാണ് മനോരമ അവതരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് പെൻഷൻ മുടങ്ങാതിരിക്കാനുള്ള സർക്കാർ നടപടിയെ മനോരമ ഈ വാർത്തയിലൂടെ നിസാരവത്കരിക്കുകയാണ്.


തെരഞ്ഞെടുപ്പ് കാലത്ത് പെൻഷൻ വിതരണത്തിന് മുൻകൂട്ടി ഉത്തരവ് എന്ന കാർട്ടൂണിനൊപ്പം നൽകിയ ഉപമയിൽ മനോരമയുടെ ക്രൂരമനോഭാവം പ്രകടമാണ്. "കാട്ടുപന്നിക്കുള്ള വെടി മുൻകൂട്ടി വെയ്ക്കാനുള്ള ഉത്തരവ് എന്നു വരും" എന്നാണ് മനോരമ കണ്ടെത്തിയ ഉപമ. നർമമെന്ന വ്യാജേന മനോരമ പ്രചരിപ്പിക്കുന്നത് സർക്കാരിന്റെ ജനപക്ഷ ബദലിനെതിരെയുള്ള വിദ്വേഷമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home