മലയാളി പര്‍വതാരോഹകന്‍ യുഎസിലെ ഡെനാലി പര്‍വതത്തിൽ കുടുങ്ങിയ സംഭവം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ നോർത്ത് അമേരിക്കയിൽ പർവതത്തിൽ കുടുങ്ങിയ സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎസിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും എത്രയും പെട്ടെന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. നോർത്ത് അമേരിക്കയിലെ ഡെനാലി കൊടുമുടിയിലാണ് ഷെയ്ഖ് കുടുങ്ങിയിരിക്കുന്നത്. സാറ്റ്‌ലൈറ്റ് ഫോൺ ഉപയോഗിച്ച് സഹായമഭ്യർഥിച്ചുള്ള സന്ദേശം ഷെയ്ഖ് നേരത്തെ അയച്ചിരുന്നു.
നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഡെനാലിയിൽ പര്‍വതാരോഹണത്തിനിടെ കൊടുങ്കാറ്റ് അടിച്ചതോടെയാണ് ഷെയ്ഖ് പർവതത്തിൽ കുടുങ്ങിയത്. സമുദ്ര നിരപ്പിൽ നിന്ന് 17000 അടി ഉയരത്തിലുള്ള ക്യാമ്പിലാണ് കുടുങ്ങിയത്.
ഇപ്പോഴും ശക്തമായ കാറ്റ് വീശുന്നതായും കൈവശമുള്ള ഭക്ഷണവും വെള്ളവും പരിമിതമാണെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു.









0 comments