നോർത്ത് അമേരിക്കയിലെ മൗണ്ട് ഡെനാലിയിൽ മലയാളി പർവതാരോഹകൻ കുടുങ്ങി; സഹായമെത്തിക്കാൻ ശ്രമം

PHOTO CREDIT: FACEBOOK
തിരുവനന്തപുരം: മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ നോർത്ത് അമേരിക്കയിൽ പർവതത്തിൽ കുടുങ്ങി. നോർത്ത് അമേരിക്കയിലെ ഡെനാലി കൊടുമുടിയിലാണ് ഷെയ്ഖ് കുടുങ്ങിയിരിക്കുന്നത്. സാറ്റ്ലൈറ്റ് ഫോൺ ഉപയോഗിച്ച് സഹായമഭ്യർഥിച്ചുള്ള ഷെയ്ഖിന്റെ സന്ദേശം ലഭിച്ചിട്ടുണ്ട്.
ഷെയ്ഖിന്റെ ഭാര്യാ പിതാവ് സഹായം ആവശ്യപ്പെട്ട് നോർക്കയിലെത്തി കത്ത് നൽകി. നോർക്കയിലൂടെ അമേരിക്കയിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ ശ്രമിക്കുന്നതായാണ് വിവരം. സംസ്ഥാന സെക്രട്ടേറിയേറ്റിൽ ധനകാര്യ വകുപ്പിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ആണ് ഷെയ്‌ഖ്.
നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഡെനാലിയിൽ പര്‍വതാരോഹണത്തിനിടെ കൊടുങ്കാറ്റ് അടിച്ചതോടെയാണ് ഷെയ്ഖ് പർവതത്തിൽ കുടുങ്ങിയത്. സമുദ്ര നിരപ്പിൽ നിന്ന് 17000 അടി ഉയരത്തിലുള്ള ക്യാമ്പിലാണ് കുടുങ്ങിയത്.
ഇപ്പോഴും ശക്തമായ കാറ്റ് വീശുന്നതായും കൈവശമുള്ള ഭക്ഷണവും വെള്ളവും പരിമിതമാണെന്നും സന്ദേശത്തിൽ പറയുന്നു. ഓപ്പറേഷൻ സിന്ദൂറിന് ആദരമർപ്പിച്ച് മൗണ്ട് ഡെനാലി മലമുകളിൽ ബാനർ സ്ഥാപിക്കാനായിരുന്നു ഹസന്റെ യാത്ര.









0 comments