Deshabhimani

മലപ്പുറത്ത് പണിസ്ഥലത്ത് മതിൽ ഇടിഞ്ഞുവീണ് അപകടം; നാല് തൊഴിലാളികൾക്ക് പരിക്ക്

Mathil

മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു| Photo:Screengrab

വെബ് ഡെസ്ക്

Published on Nov 28, 2026, 06:40 PM | 1 min read

മലപ്പുറം : മലപ്പുറം തലക്കടത്തൂരിൽ പണിസ്ഥലത്ത് മതിൽ ഇടിഞ്ഞുവീണ് നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. കമ്പിളിപ്പറമ്പിൽ റാഷിദ്, പുഴക്കൽ അഷ്റഫ് എന്നിവർക്കും തമിഴ്നാട് സ്വദേശികളായ രണ്ട് തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്.


പണിസ്ഥലത്ത് താഴ്ഭാഗത്ത് ജോലി ചെയ്തുകൊണ്ടിരിക്കെ മുകൾഭാഗത്തെ മതിൽ അപ്രതീക്ഷിതമായി ഇടിഞ്ഞുവീഴുകയായിരുന്നു. ഇതോടെ തൊഴിലാളികൾ മണ്ണിനും കരിങ്കല്ലുകൾക്കും കെട്ടിടാവശിഷ്ടങ്ങൾക്കുമിടയിൽ കുടുങ്ങി.


ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നാലുപേരെയും അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home