ലീഗ്– ജമാ അത്തെ ഇസ്ലാമി ബന്ധം പണ്ടേയുണ്ട്: സാദിഖലി തങ്ങൾ

പ്രത്യേക ലേഖകൻ
Published on Jan 05, 2025, 11:20 PM | 1 min read
കോഴിക്കോട് ഴ മുസ്ലിംലീഗ്–- ജമാഅത്തെ ഇസ്ലാമി ബന്ധം ഇപ്പോൾ തുടങ്ങിയതല്ലെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ശിഹാബ് തങ്ങളുടെ (ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും സഹോദരനുമായ മുഹമ്മദലി ശിഹാബ് തങ്ങൾ) കാലത്തേയുള്ളതാണ്.
സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളും ലീഗിലെ ഒരുവിഭാഗവും എതിർപ്പ് ശക്തമാക്കുന്നതിനിടെയാണ് സാദിഖലിയുടെ ന്യായവാദം. അതേസമയം നിലപാട് സാധൂകരിക്കാൻ സാദിഖലി തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങളുടെ പേര് വലിച്ചിഴച്ചതിൽ ലീഗിൽ പ്രതിഷേധമുയർന്നു. പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ലീഗ് സംസ്ഥാന പ്രസിഡന്റ് ജമാഅത്തെ ഇസ്ലാമി ബന്ധത്തിന് മുഹമ്മദലി ശിഹാബ് തങ്ങളെ മറയാക്കിയത്.
സമസ്‌തയിൽ ബാഹ്യഇടപെടലെന്ന് സമസ്‌ത
കേരള ജംഇയ്യത്തുൽ ഉലമയിൽ പ്രശ്നങ്ങളുണ്ടാക്കുന്നതിൽ ബാഹ്യ ഇടപെടലുണ്ടെന്ന ആരോപണവും സാദിഖലി ഉന്നയിച്ചു. സമസ്‌തയിൽ സിപിഐ എം സ്ലീപ്പിങ് സെല്ലുണ്ടെന്ന ഒരുവിഭാഗം ലീഗ് നേതാക്കളുടെ അധിക്ഷേപത്തെ പിൻപറ്റുന്നതാണ് ഈ വാദം. സാദിഖലിയുടെ ആരോപണം സമസ്‌തയുമായുള്ള പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാൻ കാരണമാകുമെന്ന് ലീഗിനകത്ത് ചർച്ചയുണ്ട്.









0 comments