Deshabhimani

രാഷ്ട്രീയം വേണ്ട; ആരോഗ്യസർവ്വകലാശയ്ക്ക് കീഴിലുള്ള കോളേജുകളിൽ സംഘടനാപ്രവർത്തനത്തിന് വിലക്ക്

Politics.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 29, 2026, 11:36 AM | 1 min read

തിരുവനന്തപുരം: കേരള ആരോഗ്യസർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ സംഘടനാപ്രവർത്തനത്തിന് വിലക്കേർപ്പെടുത്തി ഗവേർണിംഗ് കൌൺസിൽ തീരുമാനം. ശനിയാഴ്ച ചേർന്ന ഗവേണിങ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.


ക്യാമ്പസുകളിൽ പ്രകടനങ്ങൾ, യോഗങ്ങൾ, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിനും പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുന്നതിനും ഇനിമുതൽ സ്ഥാപനമേധാവിയുടെ മുൻ‌കൂർ അനുമതി നേടണമെന്നാണ് തീരുമാനം.


ഈ നിയമം ലംഘിച്ചോ മുൻ‌കൂർ അനുമതി ലഭിക്കാതെയോ നടത്തുന്ന പരിപാടികളിൽ പങ്കെടുക്കുന്നവരെയും സംഘടിപ്പിക്കുന്നവരെയും സസ്‌പെൻഡ് ചെയ്യാനും പുറത്താക്കാനും തീരുമാനമുണ്ട്.


രോഗികൾക്കോ അക്കാദമിക് പ്രവർത്തനങ്ങൾക്കോ ബുദ്ധിമുട്ടുണ്ടാക്കിയാലും നടപടിയുണ്ടാകുമെന്നും തീരുമാനം. സ്ഥാനമൊഴിഞ്ഞ കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിന്റെതാണ് തീരുമാനം.


ഇതിനുപുറമെ, യൂണിവേഴ്സിറ്റി എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി എസ് ഗിരിപ്രസാദിനെ ക്യാഷ് സെക്ഷനിൽനിന്ന് സ്ഥലംമാറ്റിയും ഉത്തരവ് പുറത്തിറക്കി. തസ്‌തികയിൽ ഒന്നേകാൽ വർഷംമാത്രം പൂർത്തിയാക്കിയഘട്ടത്തിൽ‌ പരീക്ഷാ വിഭാഗത്തിലേക്കാണ് മാറ്റം. ശനി വൈകിട്ട്‌ അഞ്ചിന്‌ വിരമിക്കുന്നതിന്‌ മിനിട്ടുകൾക്ക് മുൻപാണ് ഓൺലൈൻ ഉത്തരവിറക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home