50+ പദ്ധതിയുമായി കുടുംബശ്രീ
50 ലക്ഷം കുടുംബങ്ങൾ കുടുംബശ്രീ തിളക്കത്തിലേക്ക്


റഷീദ് ആനപ്പുറം
Published on Jun 29, 2025, 05:07 PM | 2 min read
കേരളത്തിലെ 50 ലക്ഷം കുടുംബങ്ങൾ ‘കുടുംബശ്രീ’ തിളക്കത്തിലേക്ക്. ഇതിനായി സിഡിഎസുകളുടെ നേതൃത്വത്തിൽ വിപുലമായ കാമ്പയ്‌നുകൾ ആരംഭിക്കുന്നു. പ്രവർത്തനം നിലച്ച അയൽകൂട്ടങ്ങൾ പുനരുജ്ജീവിപ്പിച്ചും പുതിയത് രൂപീകരിച്ചുമാണ് 50 ലക്ഷം കുടുംബങ്ങളെ കുടുംബശ്രീയുടെ ഭാഗമാക്കുന്നത്. ഇതിനായി 50+ എന്ന പദ്ധതി തയ്യാറാക്കി മാർഗ നിർദേശം പുറപ്പെടുവിച്ചു. നിലവിൽ 48 ലക്ഷം കുടുംബങ്ങളാണ് കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ളത്.
തിരുവനന്തപുരം കേരളത്തിലെ 50 ലക്ഷം കുടുംബങ്ങൾ ‘കുടുംബശ്രീ’ തിളക്കത്തിലേക്ക്. ഇതിനായി സിഡിഎസുകളുടെ നേതൃത്വത്തിൽ വിപുലമായ കാമ്പയ്‌നുകൾ ആരംഭിക്കുന്നു. പ്രവർത്തനം നിലച്ച അയൽകൂട്ടങ്ങൾ പുനരുജ്ജീവിപ്പിച്ചും പുതിയത് രൂപീകരിച്ചുമാണ് 50 ലക്ഷം കുടുംബങ്ങളെ കുടുംബശ്രീയുടെ ഭാഗമാക്കുന്നത്. ഇതിനായി 50+ എന്ന പദ്ധതി തയ്യാറാക്കി മാർഗ നിർദേശം പുറപ്പെടുവിച്ചു. നിലവിൽ 48 ലക്ഷം കുടുംബങ്ങളാണ് കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ളത്.
നിർജീവമായ അയൽകൂട്ടങ്ങളെ സജീവമാക്കുക, കൊഴിഞ്ഞുപോയ അയൽകൂട്ടങ്ങളെ തിരികെ കൊണ്ടുവരിക, ഇതുവരെ അയൽകൂട്ടങ്ങളിൽ അംഗമാല്ലാത്ത കുടുംബങ്ങളെ ഉൾചേർക്കുക, പ്രത്യേക അയൽകൂട്ടങ്ങൾ രൂപീകരിക്കുക തുടങ്ങിയവയാണ് മാർഗ നിർദേശങ്ങളിലുള്ളത്.
സംസ്ഥാനത്ത് നിലവിൽ കുടുംബശ്രീക്ക് 941 ഗ്രാമ സിഡിഎസ് ഉൾപ്പെടെ 1070 സിഡിഎസുണ്ട്. ഇവ അതിന് കീഴിലെ അയൽകൂട്ടങ്ങളെ കുറിച്ച് പഠിക്കും. ഗോത്രമേഖല, തീരദേശ മേഖല, ഭാഷാ ന്യൂനപക്ഷങ്ങൾ ഏറെയുള്ള കന്നട, തമിഴ് എന്നീ മേഖലകളിലും അയൽകൂട്ടങ്ങൾ കുറവുള്ള മേഖലകൾ എന്നിവിടങ്ങളിൽ പ്രത്യേകം പഠനം നടത്തും. ഇതിനായി കന്നട മെന്റർമാർ, ട്രൈബൽ ആനിമേറ്റർ, സ്‌പെഷ്യൽ പ്രൊജക്ട് കോ ഓർഡിനേറ്റർ, കോസ്‌റ്റൽ വളണ്ടിയർ, മറ്റു പിന്തുണ സഹായികൾ എന്നിവയുടെ സഹായം തേടണം. നിർജീവവും കൊഴിഞ്ഞുപോയതുമായ അയൽകൂട്ടങ്ങളുടെ പ്രത്യേക യോഗം വിളിച്ചു ചേർക്കണം. ഇതിന് മുന്നോടിയായി ഈ കുടുംബങ്ങളിൽ സന്ദർശനം നടത്തി കുടുംബശ്രീയുടെ പ്രാധാന്യം വിശദീകരിക്കണം. എഡിഎസ് തല സംഗമവും നടത്താൻ നിർദേശമുണ്ട്.
ലോകത്തിന് മാതൃകയായ സ്‌ത്രീ കൂട്ടായ്‌മയായ കുടുംബശ്രീ ഇന്ന് 27 വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. 60 ശതമാനം കുടുംബങ്ങൾ ഇന്ന് കുടുംബശ്രീയുടെ ഭാഗമാണ്. ഇത് 100 ശതമാനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 50+ എന്ന പദ്ധതി തയ്യാറാക്കിയത്. ദാരിദ്ര്യ നിർമാജനത്തിനൊപ്പം മാലിന്യ നിർമാർജനം, ദുരന്ത നിവാരണ പ്രവർത്തനം,
ലഹരി വിരുദ്ധ കാമ്പയ്‌ൻ, ഡിജിറ്റൽ സാക്ഷരത, അതി ദാരിദ്ര്യ നിർമാർജനം, പാർശ്വ വൽക്കരിക്കപ്പെട്ട ജനതയെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരിക തുടങ്ങിയ മേഖലകളിലും കുടുംബശ്രീ സജീവമാണ്.








0 comments