കുടുംബശ്രീ 
‘പോക്കറ്റ് മാർട്ട് ഓണം ഗിഫ്റ്റ് ഹാമ്പർ’ ഹിറ്റ് ; വരുമാനം 48 ലക്ഷം രൂപ

kudumbashree gift hamper
വെബ് ഡെസ്ക്

Published on Aug 25, 2025, 02:02 AM | 1 min read


തിരുവനന്തപുരം

ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ പോക്കറ്റ്മാർട്ട് വഴി വിപണനം ചെയ്ത ഗിഫ്റ്റ് ഹാമ്പർ ബമ്പർ ഹിറ്റ്‌. 5400 ഓണം ഗിഫ്റ്റ് ഹാമ്പറാണ്‌ വിറ്റത്‌. സെപ്തംബർ മൂന്നിനകം 5000 ഗിഫ്റ്റ് ഹാമ്പർ വിപണനം ചെയ്യുകയായിരുന്നു ലക്ഷ്യം. ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യം മറി കടന്നപ്പോൾ ലഭിച്ച വിറ്റുവരവ്‌ 48 ലക്ഷം രൂപ. കൂടാതെ സിഡിഎസുകൾ വഴി അമ്പതിനായിരത്തിലേറെ ഗിഫ്റ്റ് ഹാമ്പറുകളും വിറ്റഴിച്ചു.


250 ഗ്രാം വീതം ചിപ്സ്, ശർക്കരവരട്ടി, 100 ഗ്രാം സാമ്പാർ മസാല, 250 ഗ്രാം വീതം പായസം മിക്സ് സേമിയ, പായസം മിക്സ് പാലട, മുളക് പൊടി, മല്ലിപ്പൊടി, 100 ഗ്രാം വീതം മഞ്ഞൾപ്പൊടി, വെജിറ്റബിൾ മസാല എന്നീ ഒമ്പത് ഇനങ്ങളുടെ 799 രൂപയുടെ ഗിഫ്റ്റ് ഹാമ്പറാണ് വിപണിയിലിറക്കിയത്‌. പ്രിയപ്പെട്ടവർക്ക് ഓണസമ്മാനമായി നൽകാൻ സമ്മാനം ലഭിക്കേണ്ട വ്യക്തിയുടെ ഫോട്ടോയും ആശംസയും ഉൾക്കൊള്ളുന്ന കസ്റ്റമൈസ്ഡ് ആശംസാ കാർഡുകൾ നൽകാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. പോക്കറ്റ്മാർട്ട് ആപ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും കിട്ടും. കുടുംബശ്രീ ഉൽപ്പന്നങ്ങളും വിവിധ പദ്ധതികൾ വഴിയുള്ള സേവനങ്ങളും പോക്കറ്റ് മാർട്ടിലൂടെ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home