ഡിജിറ്റൽ സേവനങ്ങൾ കാര്യക്ഷമമാക്കി കെഎസ്എഫ്ഇ

തിരുവനന്തപുരം: കെഎസ്എഫ്ഇയുടെ നവീകരിച്ച വെബ്സൈറ്റിന്റെയും മൊബൈൽ ആപ്ലിക്കേഷന്റെയും പ്രകാശനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കുന്നതിന് സാങ്കേതിക വിദ്യയുടെ പരിഷ്കരണം സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക വളർച്ചയിൽ മാത്രമല്ല, ചിട്ടി വരിക്കാർക്ക് സുരക്ഷ നൽകുന്ന ഫ്രറ്റേണിറ്റി ഫണ്ട് പോലുള്ള സാമൂഹിക പദ്ധതികൾ നടപ്പാക്കുന്നതിലും കെഎസ്എഫ്ഇ കാണിക്കുന്ന മികവ് പ്രശംസനീയമാണ്.
പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ആധുനിക സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യതയോടെയും ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, എംഡി ഡോ. എസ് കെ സനിൽ എന്നിവർ പങ്കെടുത്തു.








0 comments