ad
Deshabhimani

പരിശോധനകൾ മുടങ്ങി; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിസന്ധി രൂക്ഷം

kozhikode medical college
വെബ് ഡെസ്ക്

Published on Sep 26, 2026, 08:59 AM | 1 min read

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പ്രധാനപ്പെട്ട പല പരിശോധനകളും മുടങ്ങിയതോടെ രോഗികൾ ദുരിതത്തിൽ. ആശുപത്രിയിൽ നടത്തേണ്ട പരിശോധനകൾ പോലും ലഭ്യമാകാതെ രോഗികളെ സ്വകാര്യ ലാബുകളിലേക്കും ആശുപത്രികളിലേക്കും പറഞ്ഞുവിടുന്ന സ്ഥിതിയാണ്. സൗജന്യമായോ കുറഞ്ഞ ചെലവിലോ ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിൽ മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് പുറത്തുനിന്ന് പരിശോധന നടത്തേണ്ടിവരുന്നത് വലിയ സാമ്പത്തിക ബാധ്യതയാകുന്നു.


ഡോക്ടർമാരുടെ കുറവും ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അനസ്തേഷ്യ വിഭാഗത്തിലെ 21 ഡോക്ടർ തസ്തികകളിൽ ഏഴെണ്ണം ഒഴിഞ്ഞുകിടക്കുന്നതിനാൽ അടിയന്തര ചികിത്സ ആവശ്യമുള്ളവർ പോലും ശസ്ത്രക്രിയയ്ക്കായി മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യമുണ്ട്.


ജില്ലയിലെ മറ്റു സർക്കാർ ആശുപത്രികളിലും ഡോക്ടർ-ജീവനക്കാരുടെ കുറവ് രൂക്ഷമാണ്. മെഡിക്കൽ കോളേജിലെ നാലും എട്ടും വാർഡുകളിൽ രോഗികൾ നിലത്ത് കിടക്കുന്ന സാഹചര്യവുമുണ്ടായി.


പകർച്ചവ്യാധികൾ വ്യാപിക്കുന്ന സമയത്താണ് ഈ പ്രതിസന്ധി കൂടുതൽ ഗുരുതരമായത്. സെപ്റ്റംബർ ആദ്യവാരത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ പനി വാർഡ് തിങ്ങിനിറഞ്ഞതോടെ രോഗികളെ നിലത്ത് കിടത്തിയാണ് ചികിത്സിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home