ഗ്യാനേഷ് കുമാറിന്റെ രാജി; സംയുക്ത പ്രതിഷേധത്തിന് പ്രതിപക്ഷ പാർട്ടികൾക്ക് കത്തെഴുതി സിപിഐ എം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സംയുക്ത പ്രതിഷേധത്തിനായി പ്രതിപക്ഷ പാർട്ടികൾക്ക് കത്തെഴുതി സിപിഐ എം. ഇന്ത്യ സഖ്യവുമായി അകന്നു നിൽക്കുന്ന ഡിഎംകെ, എഎപി, ബിജെഡി, ബിആർഎസ് എന്നിങ്ങനെയുള്ള പാർട്ടികൾക്കാണ് കത്തയച്ചിരിക്കുന്നത്.
വിഷയത്തിൽ ടിവികെക്കും സിജെപിക്കും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി കത്ത് നൽകിയിട്ടുണ്ട്. വിഷയത്തെ സംബന്ധിച്ച ചർച്ചകൾക്കായി ഉടൻ തന്നെ ഇന്ത്യ സഖ്യത്തിന്റെ യോഗം ചേർന്നേക്കുമെന്നാണ് വിവരം.
ശനിയാഴ്ചയ്ക്കുള്ളിൽ ഗ്യാനേഷ് കുമാർ രാജി വച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്നാണ് സിജെപി പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തിന് നേരെ പൊലീസ് അക്രമം അഴിച്ചുവിട്ടിരുന്നു.
അതേസമയം, ഗ്യാനേഷിനെ പുറത്താക്കണമെന്നും എസ്‌ഐആർ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് അഞ്ച് ഇടതുപക്ഷ പാർടികൾ ഇന്ന് മുതൽ രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഒക്ടോബർ രണ്ട് വരെ നീളുന്ന പ്രക്ഷോഭപരിപാടികളിൽ ബിജെപി ഇതര കക്ഷികളും ജനാധിപത്യവാദികളും അണിനിരക്കും.
ഗാന്ധിജയന്തി ദിനത്തിൽ മുംബൈയിൽ നിന്നും സമരം തുടങ്ങാനാണ് കോക്രോച്ച് ജനതാ പാർടിയുടെ (സിജെപി) തീരുമാനം. മുംബൈയിൽ നിന്നും തുടങ്ങുന്ന പ്രക്ഷോഭം ക്രമേണ മറ്റ് പ്രധാനനഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ‘ജന്തർമന്തർ 2.0’ എന്നാണ് ഇൗ പ്രക്ഷോഭത്തെ സിജെപി വിശേഷിപ്പിച്ചത്.









0 comments