ad
Deshabhimani

കോഴിക്കോട്ട് എംഡിഎംഎ വേട്ട: പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ യുവതിയടക്കമുള്ള പ്രതികൾക്കായി തെരച്ചിൽ

mdma

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 08, 2026, 06:43 PM | 1 min read

കോഴിക്കോട്: നഗരത്തിൽ പൊലീസ് നടത്തിയ ലഹരിവിരുദ്ധ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 6 ഗ്രാം എംഡിഎംഎ പിടികൂടി. ലഹരി മാഫിയ സംഘങ്ങളെ പിടികൂടാന്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്ന് പിടിച്ചെടുത്തത്.


പരിശോധനയ്ക്കിടെ കാറിലുണ്ടായിരുന്ന യുവതിയടക്കം രണ്ടുപേർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. നന്മണ്ട സ്വദേശി അനന്തു (ടോബി), പുതിയാപ്പ സ്വദേശിനി കീർത്തന എന്നിവരാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ലഹരിമരുന്ന് പിടിച്ചെടുത്തതിന് പിന്നാലെ ഇവർ താമസിച്ചിരുന്ന കേന്ദ്രത്തിൽ പൊലീസ് വ്യാപക റെയ്ഡ് നടത്തി.


ഇവിടെ നിന്ന് ലഹരി വ്യാപാരത്തിന് ഉപയോഗിച്ച മൂന്ന് മൊബൈൽ ഫോണുകൾ, ഡിജിറ്റൽ ത്രാസ്, ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 85,100 രൂപ എന്നിവ കണ്ടെടുത്തു. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home