നിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. കുളത്തൂർ കിഴക്കുംകര വാഴപ്പണ ചിഞ്ചു നിവാസിൽ ജിഷ്‌ണു സേവ്യ(32) റെയാണ് ഒരു വർഷത്തേക്കു നാടുകടത്തിയത്. തുമ്പ,മെഡിക്കൽ കോളജ്, മണ്ണന്തല സ്റ്റേഷനുകളിലായി ഗുണ്ടാ അക്രമം ഭവനഭേദനം തുടങ്ങി 8 കേസുകളിലെ പ്രതിയാണ് . ഇയാൾ നേരത്തെയും നാടുകടത്തലിനു വിധേയമായിട്ടുണ്ട്. തുമ്പ പൊലീസ് ആണ് ഇയാളെ അറസ്‌റ്റ് ചെയ്തത്.








0 comments