Deshabhimani

രണ്ടുമാസമായ കുഞ്ഞിന്റെ മരണം: സ്വകാര്യ ക്ലിനിക്കിനെതിരെ പരാതി

baby
വെബ് ഡെസ്ക്

Published on Jul 06, 2025, 10:38 PM | 1 min read

കാക്കൂർ: കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ സുന്നത്തിന്‌ എത്തിയ രണ്ടുമാസം പ്രായമായ ആൺകുഞ്ഞിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കാക്കൂർ പൊലീസിൽ പരാതി നൽകി. ഞായർ രാവിലെയാണ് കുട്ടിയെ ക്ലിനിക്കിൽ എത്തിച്ചത്. ശസ്ത്രക്രിയക്ക് മുമ്പ്‌ പ്രാഥമികമായി നടത്തിയ ചികിത്സയോട് കുട്ടി പ്രതികരിക്കാത്തതിനെ തുടർന്ന് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടൻ കുടുംബം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നടത്തിയ പരിശോധനയിൽ കുട്ടി മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.


പോസ്റ്റ്മോർട്ടത്തിനായി കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ചേളന്നൂർ പള്ളിപ്പൊയിൽ മുതുവാട് സ്‌കൂളിന്‌ സമീപം പൂവനത്ത് ഷാദിയയുടെയും ഫറോക്ക് സ്വദേശി ഇത്തിയാസിന്റെയും (ഗൾഫ്) ഒരേയൊരു മകനാണ് മരിച്ച കുഞ്ഞ്‌. മരണത്തിലെ ദുരൂഹത മാറ്റാൻ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കാക്കൂരിൽ പ്രതിഷേധപ്രകടനം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Home