കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ; ആർ പ്രശാന്ത് പ്രസിഡൻ്റ്, സി ആർ ബിജു ജനറൽ സെക്രട്ടറി

ആർ പ്രശാന്ത്, സി ആർ ബിജു
തിരുവനന്തപുരം: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന പ്രസിഡൻ്റായി ആർ പ്രശാന്തിനെയും (തിരുവനന്തപുരം സിറ്റി) സംസ്ഥാന ജനറൽ സെക്രട്ടറിയായി സി ആർ ബിജുവിനെയും ( കൊച്ചി സിറ്റി) തെരഞ്ഞെടുത്തു. പ്രേംജി കെ നായരാണ് (കോട്ടയം) ട്രഷറർ. വി ചന്ദ്രശേഖരൻ (തിരുവനന്തപുരം സിറ്റി), എസ് റെജിമോൾ (കൊച്ചി സിറ്റി), ഗോപകുമാർ എസ് (കെഎപി അഞ്ചാം ബറ്റാലിയൻ) എന്നിവരെ വൈസ് പ്രസിഡൻ്റുമാരായും, പി രമേശൻ (കണ്ണൂർ റൂറൽ) കെ സി ബൈജു (തൃശൂർ സിറ്റി), ജി എസ് ശ്രീജിഷ് (കോഴിക്കോട് സിറ്റി) എന്നിവരെ ജോയിൻറ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
എസ് ആർ ഷിനോ ദാസ് (കൊല്ലം സിറ്റി), പി വി രാജേഷ് ( കണ്ണൂർ സിറ്റി), ജി ജയന്തി (ആലപ്പുഴ) എന്നിവരെ സംസ്ഥാന സ്റ്റാഫ് കൗൺസിൽ അംഗങ്ങളായും, പി സി സജീവ് (വയനാട്), കെ പി രാജു (തൃശൂർ റൂറൽ), പി ജയപ്രകാശൻ (ടെലികമ്മ്യൂണിക്കേഷൻ) എന്നിവരെ ഓഡിറ്റ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
ആർ പി അരവിന്ദ് (തിരുവനന്തപുരം സിറ്റി), ഷിജു റോബർട്ട് (തിരുവനന്തപുരം റൂറൽ), എസ് ആർ ഷിനോദാസ് (കൊല്ലം സിറ്റി) നിസാമുദ്ദീൻ ഇ ( കൊല്ലം റൂറൽ), കെ ബി അജി (പത്തനംതിട്ട), അനിൽകുമാർ പി കെ (ആലപ്പുഴ), സുനിമോൾ (കോട്ടയം) പി എസ് അബ്ദുൽ മജീദ് (ഇടുക്കി), ഇ കെ അനിൽകുമാർ (കൊച്ചി സിറ്റി) ബെന്നി കുര്യാക്കോസ് (എറണാകുളം റൂറൽ) ബിനു ഡേവിസ് (തൃശ്ശൂർ സിറ്റി),കെ ഐ മാർട്ടിൻ (തൃശ്ശൂർ റൂറൽ), സി ആർ സുരേഷ് കുമാർ (പാലക്കാട്) ഗോപിനാഥൻ ( മലപ്പുറം), പി പി ഷിബു (കോഴിക്കോട് സിറ്റി), പി മുഹമ്മദ് ( കോഴിക്കോട് റൂറൽ), കെ എം ശശിധരൻ ( വയനാട്), പി വി രാജേഷ് (കണ്ണൂർ സിറ്റി), അനീഷ് കെ പി (കണ്ണൂർ റൂറൽ), എം സദാശിവൻ ( കാസർഗോഡ്), അജിത് കുമാർ എം ( ടെലികമ്മ്യൂണിക്കേഷൻ), ആനന്ദ് കെ എസ് ( എസ് എ പി) അനീശൻ (എം എസ് പി) അജി വി ജി (കെ എ പി 1) മുഹമ്മദ് അലി കെ എൻ (കെ എ പി 2) ഹരികുമാർ ബി ( കെ എ പി 3) ബാബു ടി (കെ എ പി 4 ) പീരു മുഹമ്മദ് (കെ എ പി 5) രാജേഷ് എൻ എസ് (ആർ ആർ ആർ എഫ്), ഷാജി വി (മലപ്പുറം), അജിത. കെ ( കാസർഗോഡ് ), റുബീന എം ( മലപ്പുറം ), എം ആർ ബിജു (കോഴിക്കോട് റൂറൽ ), ഷമീർ എസ് (തിരുവനന്തപുരം റൂറൽ) എന്നിവരെ സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. കൂടാതെ 119 അംഗ സംസ്ഥാന കമ്മറ്റിയേയും തെരഞ്ഞെടുത്തു. ഇന്ന് (21/08/2025) പോലീസ് ട്രെയ്നിംഗ് കോളേജിൽ വച്ച് നടന്ന തെരഞ്ഞടുപ്പിൽ ടി.പ്രജീഷ് ( കണ്ണൂർ സിറ്റി ) വരണാധികാരി ആയിരുന്നു.









0 comments