ഇന്ത്യയിൽ ഏറ്റവും അധികം ക്ഷേമനിധി ആനുകൂല്യം നൽകുന്ന സംസ്ഥാനം കേരളം: മന്ത്രി വി ശിവൻകുട്ടി

കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിര്‍വഹിക്കുന്നു.
തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും അധികം ക്ഷേമനിധി ആനുകൂല്യം നൽകുന്ന സംസ്ഥാനം കേരളമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവൻകുട്ടി. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ 2025-26 അധ്യായന വർഷത്തിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. 5248 കുട്ടികൾക്കാണ് പഠനോപകരണ കിറ്റിന് അർഹതയുള്ളത്.
ബോർഡിൽ നിലവിൽ 11,33,863 തൊഴിലാളികളും 15,63,286 വാഹനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 4313 പേർക്ക് പെൻഷൻ ഇനത്തിൽ 28,24,77,780 രൂപ ഉൾപ്പെടെ 61,644 പേർക്ക് വിവിധ ആനുകൂല്യങ്ങളിലായി 189,31,03,629 രൂപ വിതരണം ചെയ്തിട്ടുണ്ട്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം 14,183 പേർക്ക് പെൻഷൻ ഇനത്തിൽ 151,71,77,257 രൂപ ഉൾപ്പെടെ 68,903 പേർക്കായി ആകെ 286,76,18,465 രൂപ ആനുകൂല്യ ഇനത്തിൽ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി ചുണ്ടിക്കാട്ടി.
മന്ത്രിയുടെ ചേംബറിൽ വച്ച് നടന്ന ചടങ്ങിൽ ബോർഡ് ചെയർമാൻ സി കെ ഹരികൃഷ്ണൻ, ബോർഡ് ഡയറക്ടർമാരായ എസ് സാബു, ഹംസ ഏരിക്കുന്നൻ, ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസറായ സജീവ് കുമാർ വി, ട്രേഡ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.








0 comments