മഹാപ്രളയ ചരിത്രരേഖ കെസിഎച്ച്‌ആറിന് കൈമാറി

കെസിഎച്ച്‌ആർ ചെയർപേഴ്സൺ പ്രൊഫ. കെ എൻ ഗണേഷ്, പ്രൊഫ. മൈക്കിൾ തരകൻ, ദിനേശൻ വടക്കിനിയിൽ എന്നിവർക്ക് റിസര്‍ച്ച് അസിസ്റ്റന്റ് പി അനസ് മഹാപ്രളയ പഠനറിപ്പോർട്ട് കൈമാറുന്നു
കൊച്ചി
സംസ്ഥാനത്ത് 2018 ൽ ഉണ്ടായ മഹാപ്രളയത്തിന്റെ ഓര്‍മ്മകളും ചരിത്രവും രേഖപ്പെടുത്തിയ ഗവേഷണ റിപ്പോർട്ട് കേരള ചരിത്ര ഗവേഷണ കൗൺസിലി (കെസിഎച്ച്‌ആർ)ന് കൈമാറി.
കേരള ചരിത്ര ഗവേഷണ കൗൺസിൽ നടപ്പാക്കിയ ‘പ്രളയം ചരിത്രരേഖകളും ഓർമ്മകളും’ എന്ന പദ്ധതി പ്രകാരമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഫോർട്ട് കൊച്ചി ഗാമ ഹെറിട്ടേജ് ഹോട്ടലില്‍ നടന്ന സമ്മർ സ്കൂളിൽ കെസിഎച്ച്‌ആർ ചെയർപേഴ്സൺ പ്രൊഫ. കെ എൻ ഗണേഷ്, ഡയറക്‌ടർമാരായ പ്രൊഫ. പി കെ മൈക്കിൾ തരകന്‍, പ്രൊഫ. ദിനേശൻ വടക്കിനിയിൽ എന്നിവർക്ക് റിസർച്ച് അസിസ്‌റ്റന്റ് പി അനസ് റിപ്പോർട്ട് കൈമാറി.
പ്രളയം മൂലം സംഭവിച്ച സാമൂഹിക ആഘാതം, ജനങ്ങൾ സ്വീകരിച്ച യുക്തമായ ആശയവിനിമയ മാർഗ്ഗങ്ങൾ, പ്രളയ ഓർമ്മകൾ, രക്ഷാപ്രവർത്തനങ്ങൾ, ശൂചീകരണപ്രവർത്തനങ്ങൾ തൂടങ്ങിയവ ചരിത്രത്തിന്റെ സങ്കേതങ്ങളും രീതികളും ഉപയോഗിച്ച് രേഖപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇത് കെസിഎച്ച്‌ആർ പ്രസിദ്ധീകരിക്കുമെന്ന് പ്രൊഫ. ദിനേശൻ വടക്കിനിയിൽ പറഞ്ഞു.








0 comments