ad
Deshabhimani

കർഷകസംഘം സംസ്ഥാന സമ്മേളനം: കൊടിമര ജാഥ കയ്യൂരിൽനിന്ന്‌ പ്രയാണമാരംഭിച്ചു

karshaka sangham
വെബ് ഡെസ്ക്

Published on Sep 16, 2026, 10:08 AM | 1 min read

കയ്യൂർ : ആലപ്പുഴയിൽ 18 മുതൽ 20 വരെ നടക്കുന്ന കർഷകസംഘം 28–ാം സംസ്ഥാന സമ്മേളനത്തിനുള്ള കൊടിമര ജാഥ സമരസ്‌മരണകളിരമ്പുന്ന കയ്യൂരിൽനിന്ന്‌ പ്രയാണമാരംഭിച്ചു. രാവിലെ 8.30ന്‌ കയ്യൂർ രക്തസാക്ഷി സ്‌മാരകത്തിൽ പുഷ്‌പാർച്ചനയ്‌ക്കുശേഷം കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ കൊടിമരം കൈമാറി. അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ജാഥാ ക്യാപ്റ്റൻ എം പ്രകാശന് കൊടിമരം കൈമാറി ഉദ്ഘാടനം ചെയ്തു. കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എം പ്രകാശൻ ജാഥാ ലീഡറും കെ ജെ ജോസഫ്‌ ഡെപ്യൂട്ടി ലീഡറുമാണ്‌. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പുവാണ്‌ ജാഥാ മാനേജർ.


പൊതുസമ്മേളന നഗരിയിലും പ്രതിനിധിസമ്മേളന നഗരിയിലും ഉയർത്തുന്ന പതാകകൾ വഹിച്ചുള്ള ജാഥകൾ വ്യാഴാഴ്‌ച അമരാവതിയിൽനിന്നും കള്ളിക്കാടുനിന്നും പര്യടനം തുടങ്ങും. ആലപ്പുഴയിൽ 18 മുതൽ 20വരെയാണ്‌ സമ്മേളനം. പൊതുസമ്മേളനവേദിയിൽ ഉയർത്തുന്ന പതാകയുടെ ജാഥാപ്രയാണം വ്യാഴാഴ്‌ച അമരാവതിയിൽ കിസാൻസഭ അഖിലേന്ത്യ വർക്കിങ്‌ കമ്മിറ്റി അംഗം എം എം മണി ഉദ്‌ഘാടനംചെയ്യും. എസ്‌ കെ പ്രീജയാണ്‌ ജാഥാ ക്യാപ്‌റ്റൻ. വി എം ഷ‍ൗക്കത്ത്‌ വൈസ്‌ക്യാപ്‌റ്റനും ഓമല്ല‍ൂർ ശങ്കരൻ മാനേജരുമാണ്‌. പ്രതിനിധി സമ്മേളനനഗരിയിൽ ഉയർത്തുന്ന പതാകയുടെ ജാഥ പകൽ രണ്ടിന്‌ കള്ളിക്കാട്‌ രക്‌തസാക്ഷിമണ്ഡപത്തിൽനിന്ന്‌ പ്രയാണമാരംഭിക്കും. കെ എച്ച്‌ ബാബുജാൻ ക്യാപ്‌റ്റനും കെ വിജയകുമാർ മാനേജരുമായ ജാഥ ജി വേണുഗോപാൽ ഉദ്‌ഘാടനംചെയ്യും.


ജാഥകൾ വ്യാഴം വൈകിട്ട്‌ അഞ്ചിന്‌ ആലപ്പുഴ ജനറൽ ആശുപത്രി ജങ്‌ഷനിൽ സംഗമിച്ച്‌ പൊതുസമ്മേളനനഗരിയായ വി എസ്‌ അച്യുതാനന്ദൻ (മഹേശ്വരി ഗ്ര‍ൗണ്ട്‌) നഗറിലെത്തും. ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഏറ്റുവാങ്ങും. സ്വാഗതസംഘം ചെയർമാൻ ആർ നാസർ പതാക ഉയർത്തും. 18ന്‌ രാവിലെ 6.30ന്‌ വലിയചുടുകാട്‌ രക്‌തസാക്ഷി മണ്ഡപത്തിൽനിന്ന്‌ ദീപശിഖാ പ്രയാണം ആരംഭിക്കും. ജി ഹരിശങ്കർ ക്യാപ്‌റ്റനായ ദീപശിഖാ ജാഥ ഷേഖ്‌ പി ഹാരിസ്‌ ഉദ്‌ഘാടനംചെയ്യും. ഏരിയകളിൽ ഉൽപ്പന്നശേഖരണ ജാഥകൾ ബുധനാഴ്‌ച നടക്കും. വൈകിട്ട്‌ അഞ്ചിന്‌ സമ്മേളനവേദിയായ കാമിലോട്ട്‌ കൺവൻഷൻ സെന്ററിൽ കർഷകസംഘം ഭാരവാഹികൾ ഏറ്റുവാങ്ങും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home