കരുവന്നൂരിൽ അക്കൗണ്ടില്ലെന്ന് ഇഡിക്ക് ബോധ്യപ്പെട്ടു : കെ രാധാകൃഷ്‌ണൻ

തൃശൂർ : സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിക്ക് കരുവന്നൂർ ബാങ്കിൽ അക്കൗണ്ടില്ലെന്ന് ഇഡിക്ക് ബോധ്യപ്പെട്ടതായി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്‌ണൻ പറഞ്ഞു. കരുവന്നൂർ ബാങ്ക് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇഡിയുടെ മുന്നിൽ ഹാജരായി മൊഴി നൽകിയ അദ്ദേഹം ചേലക്കരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സിപിഐ എം ജില്ലാ കമ്മിറ്റി കരുവന്നൂരിൽ ഇടപെട്ടതിനെക്കുറിച്ച് ചോദിച്ചു. കരുവന്നൂർ ബാങ്കിൽ ജില്ലാ കമ്മിറ്റി അക്കൗണ്ട് തുടങ്ങിയത് എന്തിനെന്ന് ചോദിച്ചു. അക്കൗണ്ടില്ലെന്ന് താൻ പറഞ്ഞു. ആവർത്തിച്ച് ചോദിച്ചപ്പോൾ ഉദ്യോഗസ്ഥരോട് പരിശോധിക്കാൻ പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ പേരിൽ കരുവന്നൂരിൽ അക്കൗണ്ടില്ലെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. അക്കൗണ്ട് ഉണ്ടെന്ന് പറഞ്ഞുള്ള മൊഴിയിൽ താൻ ഒപ്പിടില്ലെന്ന് പറഞ്ഞു.
അക്കൗണ്ടില്ലെന്ന് ഉദ്യോഗസ്ഥരും വെളിപ്പെടുത്തി. ചോദിച്ചതിനെല്ലാം കൃത്യമായ മറുപടി നൽകി. സ്വത്തുവിവരങ്ങൾ, അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ നേരത്തേ കൈമാറിയിരുന്നു. സ്വത്തുക്കൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉണ്ടായില്ല. ഇഡി മൊഴിയെടുത്തത് ഒരു മണിക്കൂർ മാത്രമാണ്. ബാക്കി സമയം ഓഫീസിലിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.








0 comments