‘തൃശൂരിൽ മത്സരിച്ചത് എന്റെ തെറ്റ് ’ : കെ മുരളീധരൻ

തിരുവനന്തപുരം
വസ്‌തുതകൾ പഠിക്കാതെ തൃശൂരിൽ മത്സരിക്കാൻ പോയതാണ് താൻചെയ്‌ത തെറ്റെന്ന് കെ മുരളീധരൻ. കെപിസിസി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയായിരുന്നു മുരളീധരന്റെ പ്രതികരണം. തൃശൂരിൽ ടി എൻ പ്രതാപൻ തന്നെ മത്സരിക്കട്ടെ. കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥി ചർച്ചയെയും മുരളീധരൻ കളിയാക്കി. ‘ആദ്യം ബിൽഡിങ് ഉണ്ടാക്കട്ടെ, എന്നിട്ട് ഫർണിച്ചർ വാങ്ങാം’– അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. കോൺഗ്രസ് വോട്ടുകൾ കൂട്ടത്തോടെ ബിജെപിക്ക് പോയതോടെയാണ് സിറ്റിങ് സീറ്റിൽ യുഡിഎഫിന് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.








0 comments