print edition ആർഎസ്എസ് ശിശുവിരുദ്ധ സംഘപരിവാരത്തെ ഒറ്റപ്പെടുത്തുക; ബാലസംഘം ജാഗ്രതാ സദസ്സ് കാഞ്ഞിരപ്പള്ളിയിൽ

തിരുവനന്തപുരം: കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്ന ആർഎസ്എസ് -ശിശു വിരുദ്ധ സംഘപരിവാരത്തെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി ബാലസംഘം ഞായറാഴ്‌ച കാഞ്ഞിരപ്പള്ളിയിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിക്കും. ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് ഉദ്ഘാടനം ചെയ്യും.
കുട്ടിക്കാലം മുതൽ നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ആർഎസ്എസ് പ്രവർത്തകനായിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളിയിലെ അനന്തു അജിയുടെ മരണമൊഴിയിലൂടെ പുറത്തുവന്നത്. നിഷ്കളങ്കരായ കുട്ടികളെ മതവിശ്വാസങ്ങളുടെ പേരിൽ സംഘടിപ്പിക്കുകയും അപരവിദ്വേഷമുള്ളവരാക്കി വളർത്തിയെടുക്കുകയും ചെയ്യുന്ന ബാലഗോകുലം ആർഎസ്എസിന്റെ ലൈംഗിക ദാരിദ്ര്യം തീർക്കുന്നതിനുള്ള സംഘടനയാണെന്ന ഈ വെളിപ്പെടുത്തൽ പൊതുസമൂഹം ഗൗരവത്തോടെ കാണുകയാണ്.
ബാല്യങ്ങളുടെ ശോഭ കെടുത്തുന്ന ബാലഗോകുലം, കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്ന ആർഎസ്എസ്– ശിശു വിരുദ്ധ സംഘപരിവാരത്തെ ഒറ്റപ്പെടുത്തുക എന്നീ ജാഗ്രതാ സന്ദേശവുമായാണ് ജാഗ്രതാ സദസ്സ്.









0 comments