ad
Deshabhimani

കൊല്ലത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊല്ലാൻ ശ്രമിച്ചു

kollam

മനോജ്

വെബ് ഡെസ്ക്

Published on Sep 25, 2026, 10:54 PM | 1 min read

അഞ്ചൽ : ഭർത്താവുമായി പിണങ്ങി ആൺ സുഹൃത്തിനൊപ്പം താമസിച്ചുവന്ന യുവതിയെ ഭർത്താവ് വെട്ടിക്കൊല്ലാൻ ശ്രമിച്ചു. അഞ്ചലിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസിലെ ആയ അശ്വതി (32)ക്കാണ് വെട്ടേറ്റത്.


ഭർത്താവ് വെള്ളിമല വാഴവിള നീതുഭവനിൽ മനോജി (45)നെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ​സ്കൂളിലേക്ക് രാവിലെ നടന്ന് വരവെയായിരുന്നു ആക്രമണം. കഴുത്തിലും കൈയിലും വെട്ടേറ്റ അശ്വതിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് മനോജ് അശ്വതിയെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന ഉടനെ ടൗണിന് സമീപത്തുനിന്നു പ്രതിയെ പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home