ad
Deshabhimani

പുനർനിർമാണ പ്രവൃത്തികൾ; ട്രെയിനുകൾ റദ്ദാക്കി, സമയത്തിൽ മാറ്റം

train
വെബ് ഡെസ്ക്

Published on Sep 25, 2026, 11:03 PM | 1 min read

ചെന്നൈ : ദക്ഷിണ കിഴക്കൻ റെയിൽവേയുടെ ചക്രധർപൂർ ഡിവിഷനിലെ ഝാർസുഗുഡ യാർഡ് പുനർനിർമാണ പ്രവൃത്തികളെ തുടർന്ന് വിവിധ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.


പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ:


ഹാതിയ–എറണാകുളം ജങ്ഷൻ ധർതി ആബ എക്സ്പ്രസ് (22837) ഡിസംബർ 14ന് റദ്ദാക്കി. എറണാകുളം ജങ്ഷൻ–ഹാതിയ ധർതി ആബ എക്സ്പ്രസ് (22838) ഡിസംബർ 16നും റദ്ദാക്കിയിട്ടുണ്ട്.


ജസിദിഹ്–താംബരം എക്സ്പ്രസ് (12376) നവംബർ 25, ഡിസംബർ 2 തീയതികളിൽ റദ്ദാക്കി. താംബരം– ജസിദിഹ് എക്സ്പ്രസ് (12375) നവംബർ 28, ഡിസംബർ 5 തീയതികളിൽ സർവീസ് നടത്തില്ല.


പോടനൂർ–ധൻബാദ് അമൃത് ഭാരത് എക്സ്പ്രസ് (16619) നവംബർ 28, ഡിസംബർ 5, 12 തീയതികളിലും ധൻബാദ്–പോടനൂർ അമൃത് ഭാരത് എക്സ്പ്രസ് (16620) നവംബർ 30, ഡിസംബർ 7, 14 തീയതികളിലും പൂർണമായി റദ്ദാക്കി.


ടാറ്റാനഗർ–എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് (12889) ഡിസംബർ 11നും തിരിച്ചുള്ള ട്രെയിൻ 12890 ഡിസംബർ 14നും റദ്ദാക്കി.


ഹാതിയ–എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് (18637) ഡിസംബർ 12നും മടക്ക സർവീസ് ഡിസംബർ 15നും റദ്ദാക്കി. മറ്റൊരു ഹാതിയ–എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് (12835) ഡിസംബർ 13നും, മടക്ക സർവീസ് (12836) ഡിസംബർ 15നും ഉണ്ടായിരിക്കില്ല.



വഴിതിരിച്ചുവിട്ടവ:


ടാറ്റാനഗർ–എറണാകുളം ജങ്ഷൻ എക്സ്പ്രസ് (18189) ഡിസംബർ 12, 13, 14, 15 തീയതികളിലും എറണാകുളം ജങ്ഷൻ–ടാറ്റാനഗർ എക്സ്പ്രസ് (18190) ഡിസംബർ 11, 13 തീയതികളിലും പതിവ് പാതയ്ക്ക് പകരം ടാറ്റാനഗർ–ഡാംഗോവാപോസി–നായാഗഢ്–ജഖാപുര–ഇച്ചാപുരം–വിജയനഗരം വഴി സർവീസ് നടത്തും. ചക്രധർപൂർ, ഗോയിൽകേര, മനോഹർപൂർ, ജറൈകേല, ബിസ്ര, റൂർക്കേല, രാജ് ഗാംഗ്പൂർ, ബമ്ര, ജാർസുഗുഡ, സംബൽപൂർ, ബർഗഡ് റോഡ്, ബലംഗീർ, തിത്‌ലഗഡ്, കെസിംഗ, അംബോദല, മുനിഗുഡ, രായഗഡ, പാർവതിപുരം, ബോബിലി എന്നീ സ്റ്റോപ്പുകളിൽ ട്രെയിൻ നിർത്തില്ല.



സമയമാറ്റം:


ധൻബാദ്–ആലപ്പുഴ എക്സ്പ്രസ് (13351) ഡിസംബർ 12ന് 1 മണിക്കൂർ 30 മിനിറ്റ് വൈകി പുറപ്പെടും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home