മന്ത്രി മുഹമ്മദ് റിയാസിനെതിരെ വർഗീയ അധിക്ഷേപവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ അക്കൗണ്ട്

തിരുവനന്തപുരം: നവീകരിച്ച റോഡിന്റെ പേരുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വർഗീയ അധിക്ഷേപവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ പേരിലുള്ള അക്കൗണ്ട്. 'സി.പി.എം ചായത്തിൽ വീണാലും സുഡാപ്പി സുഡാപ്പി തന്നെയല്ലേ' എന്ന അടിക്കുറിപ്പോടെയാണ് മന്ത്രിയുടെ ചിത്രമടങ്ങിയ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

കൊല്ലത്തെ കുന്നത്തൂർ പഞ്ചായത്തിലെ നവീകരിച്ച റോഡിനാണ് 'പാകിസ്താൻ മുക്ക്' എന്ന പേര് നിലനിർത്തിയതിന് പിന്നാലെയാണ് സംഭവം. പതിറ്റാണ്ടുകളായുളള പേരായത് കൊണ്ടാണ് റോഡിന്റെ പേര് മാറ്റാത്തതെന്ന് പ്രദേശവാസികൾ പറഞ്ഞു. കൊല്ലം – പത്തനംതിട്ട ജില്ലകളുടെയും അടൂർ- കുന്നത്തൂർ താലൂക്കുകളുടെയും കുന്നത്തൂർ - കടമ്പനാട് പഞ്ചായത്തുകളുടെയും അതിർത്തിയിലാണ് പാകിസ്താൻ മുക്ക് റോഡുള്ളത്.
മന്ത്രിക്കെതിരായ വർഗീയ കാമ്പയിൻ സമൂഹമാധ്യമങ്ങളിൽ നടക്കുന്നതിനിടയിലാണ് കെ പി ശശികലയുടെ അക്കൗണ്ടിൽ നിന്നുള്ള അധിക്ഷേപം.








0 comments