പാദപൂജ; ബാലാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം : കാസർകോട്, കണ്ണൂരിലെ ശ്രീകണ്‌ഠപുരം, ആലപ്പുഴയിലെ മാവേലിക്കര എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ കുട്ടികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിപ്പിച്ചതിൽ ബാലാവകാശ കമീഷൻ കേസെടുത്തു. ആർഎസ്‌എസിന്റെ നിയന്ത്രണത്തിലുള്ളവയാണ് വിദ്യാലയങ്ങൾ. കാസർകോട്ട് കമീഷൻ അംഗം ബി മോഹൻകുമാർ കഴിഞ്ഞദിവസംതന്നെ സന്ദർശിച്ച് അന്വേഷണം നടത്തിയിരുന്നു. പാദപൂജ നടന്നതായാണ് കമീഷന് കിട്ടിയ വിവരം. പ്രത്യേകം പ്രത്യേകം രജിസ്‌റ്റർചെയ്യണമോ എന്നതിൽ തീരുമാനമായിട്ടില്ലൈന്ന് കമീഷൻ ചെയർപേഴ്‌സൺ അഡ്വ. കെ വി മനോജ്‌കുമാർ പറഞ്ഞു.








0 comments