നാലു കോടിയുടെ തട്ടിപ്പ്: കോൺട്രാക്ടർ അറസ്റ്റിൽ

തിരുവനന്തപുരം: കേരള റോഡ് ഫണ്ട് ബോർഡിൽനിന്ന് റോഡ് നിർമാണത്തിനെന്ന പേരിൽ നാലു കോടി തട്ടിയെടുത്ത കേസിൽ കോൺട്രാക്ടർ അറസ്റ്റിൽ. വിളപ്പിൽ പിറയിൽ ശാസ്താക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ഗവ. കോൺട്രാക്ടറായ പ്രദീപാണ് (54) അറസ്റ്റിലായത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ എക്സിക്യൂട്ടീവ് എൻജിനിയറുടെ പേരിൽ എസ്ബിഐ കുറവൻകോണം ശാഖയിലുള്ള അക്കൗണ്ടിൽനിന്ന് 4.85 കോടി തട്ടിയെടുത്തെന്നാണ് കേസ്.
2021-2024 കാലയളവിലായിരുന്നു തട്ടിപ്പെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. ചെയ്യാത്ത ജോലിക്ക് ഇയാളുടെ അക്കൗണ്ടിലേക്ക് 1.80 കോടി ബോർഡിൽനിന്ന് നൽകിയെന്നും കൂടാതെ 40 ലക്ഷത്തോളം രൂപ നേരിട്ട് നൽകിയെന്നും കണ്ടെത്തി. കേസിൽ മൂന്ന് പ്രതികളാണുള്ളത്. ഒന്നാം പ്രതിയായ കേരള റോഡ് ഫണ്ട് ബോർഡിലെ എക്സിക്യൂട്ടീവ് എൻജിനിയർ ജീജ ഭായ് ഒളിവിലാണ്. രണ്ടാം പ്രതിയായ ഓഫീസ് ക്ലർക്ക് സുസ്മി പ്രഭയെ നേരത്തെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങി. മൂന്നാം പ്രതിയാണ് പ്രദീപ്.
ഡിസിപി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ എസിപി സ്റ്റുവർട്ട് കീലർ, സിഐ വിമൽ, വിപിൻ, ഷിജു, ഷെഫിൻ, ബിജു, അനീഷ്, രഞ്ജിത്ത്, ശരത്, രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Related News

0 comments