ആലപ്പുഴയിൽ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

ചാരുംമൂട്: ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം കിഴക്കെമുറി പുത്തൻചന്ത പ്രസന്ന ഭവനത്തിൽ ശിവൻകുട്ടി കെ പിള്ള(65) ആണ് മരിച്ചത്. രാവിലെ 7.30 ഓടെ കൊടുവരവയലിലായിരുന്നു അപകടം.
സ്വന്തം കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ മറ്റൊരാളുടെ കൃഷിസ്ഥലത്ത് സ്ഥാപിച്ച പന്നിക്കെണിയിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. നൂറനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പ്രതി പിടിയിലായതായാണ് സൂചന. മക്കൾ: ശ്യാം എസ് കെ പിള്ള, എസ് കെ ശരണ്യ.









0 comments