പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് മരണം: കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ

കോൺഗ്രസ് പ്രാദേശിക നേതാവ് ജോൺസൺ, മരിച്ച ശിവൻകുട്ടി കെ പിള്ള
ചാരുംമൂട്: പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്‌റ്റിൽ. കിഴക്കേമുറിയിൽ ചരുവിളയിൽ ജോൺസൺ (60) ആണ് അറസ്‌റ്റിലായത്. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തു. മാവേലിക്കര കോടതി ഇയാളെ റിമാൻഡ് ചെയ്‌തു.
താമരക്കുളം കിഴക്കെമുറി പുത്തൻചന്ത പ്രസന്ന ഭവനത്തിൽ ശിവൻകുട്ടി കെ പിള്ള (65) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.30 ഓടെ കൊടുവരവയലിലായിരുന്നു അപകടം. സ്വന്തം കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ മറ്റൊരാളുടെ കൃഷിസ്ഥലത്ത് സ്ഥാപിച്ച പന്നിക്കെണിയിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു.
ശിവൻകുട്ടി കെ പിള്ളയുടെ സംസ്കാരം ബുധൻ പകൽ 11ന് നടക്കും. കുടുംബവീട്ടിലെ പ്ലഗ്ഗിൽനിന്ന് കമ്പിവേലിയിലേക്ക് അനധികൃതമായി വൈദ്യുതി എടുത്താണ് ജോൺസൺ പന്നിക്കെണി ഒരുക്കിയത്.









0 comments