ad
Deshabhimani

കുടുംബവഴക്ക്; ആലപ്പുഴയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു

crime murder
വെബ് ഡെസ്ക്

Published on Jul 12, 2026, 09:25 PM | 1 min read

ആലപ്പുഴ : ആലപ്പുഴയിൽ കുടുംബവഴക്കിനെ തുടർന്ന് യുവാവിനെ ബന്ധു കുത്തിക്കൊന്നു. മം​ഗലം സ്വദേശി മനീഷ്(28) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ റോബിനാണ് മനീഷിനെ കുത്തിയത്.


ഞായറാഴ്ച വൈകിട്ട് ഏകദേശം ആറ് മണിയോടെയാണ് സംഭവം. മനീഷിന്റെ വാടകവീടിന് മുന്നിൽ വെച്ചായിരുന്നു കുറ്റകൃത്യം നടന്നതെന്നാണ് റിപ്പോർട്ട്. ഭാര്യയുമായി മനീഷിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് റോബിൻ കൊലനടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. കൊലനടത്തിയ ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home