ക്ഷീണം കാണും; രാഹുലിന് ജയിലിലിരുന്ന് കഴിക്കാന്‍ പൊതിച്ചോറുമായി ഡിവൈഎഫ്ഐ

കാസർകോട്: അഭിമാന പദ്ധതിയായ മെഡിക്കൽ കോളേജുകളിലേക്കുള്ള ഹൃദയപൂർവ്വം പൊതിച്ചോർ വിതരണത്തെ അപമാനിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊതിച്ചോറുമായി ഡിവൈഎഫ്ഐയുടെ പ്രതിഷേധം. കാസർകോട് ഹോസ്ദുർഗ് കോടതി പരിസരത്ത് രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കുമെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് രാത്രിക്കഴിക്കാനുള്ള പൊതിച്ചോറുമായി ഡിവൈഎഫ്ഐ പ്രവർത്തകരെത്തിയത്.
'രാഹുൽ ജയിലിലെത്തുമ്പോഴേക്കും അവിടുത്തെ ഭക്ഷണ സമയം കഴിയും. എന്നാൽ രാഹുൽ ഇന്ന് പട്ടിണി കിടക്കേണ്ടി വരില്ല. ആശുപത്രികളിൽ കൊടുക്കുന്ന പൊതുച്ചോറിന്റെ ഒരു പങ്കുമായാണ് ഞങ്ങളെത്തിയത്. പൊതിച്ചോർ വിതരണം അനാശാസ്യമാണെന്ന് പറഞ്ഞ രാഹുലിനോടുള്ള പ്രതിഷേധമാണിത് '- ഡിവൈഎഫ്ഐ പ്രവർത്തകൾ പറഞ്ഞു.
ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പരിപാടിയുടെ മറവിൽ നടക്കുന്നത് അനാശാസ്യ-നിയമ വിരുദ്ധ പ്രവർത്തനമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് വലിയ വിവാദമായിരുന്നു. നേരത്തെ രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണത്തിന്റെ പോസ്റ്റർ മന്ത്രി വി ശിവൻകുട്ടി പങ്കുവെച്ചിരുന്നു. മന്ത്രിയുടെ പോസ്റ്റിന് കീഴിൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ലെന്ന വാർത്തയുള്ള പത്രത്താളിൽ ഞങ്ങൾ പൊതിച്ചോറും വിളമ്പുമെന്ന കമന്റുമായി പ്രവർത്തകർ എത്തി.








0 comments