വാഹനം വിട്ടുകിട്ടാൻ ദുൽഖർ സൽമാൻ അപേക്ഷ നൽകി

കൊച്ചി: പിടിച്ചെടുത്ത വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ കസ്റ്റംസിന് അപേക്ഷ നൽകി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് അപേക്ഷ നൽകിയത്. ലാൻഡ് റോവർ ഡിഫൻഡർ കാർ കൈമാറണമെന്നാണ് ആവശ്യം.
അപേക്ഷയിൽ 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിനോട് നിർദേശിച്ചിരുന്നു.
ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസിൽ നടന്മാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളടക്കം 17 ഇടങ്ങളില്‍ കഴിഞ്ഞദിവസം ഇഡി പരിശോധന നടത്തിയിരുന്നു. ഭൂട്ടാനിൽനിന്ന് എത്തിച്ച വാഹനങ്ങൾ കണ്ടെത്താനായി നടത്തിയ ഓപ്പറേഷൻ നുംഖോറിന് പിന്നാലെയായിരുന്നു പരിശോധന.
വ്യക്തികൾക്കെതിരെ തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് ഹൈക്കോടതി കസ്റ്റംസിനോട് കർശനമായി പറഞ്ഞിരുന്നു.








0 comments