60 മുതൽ 80 വയസ്സുവരെയുള്ളവരെയാണ് തുറുങ്കിലടച്ചത്

കേരളത്തിൽ ശിക്ഷക്കപ്പെട്ട ആദ്യ ടാഡ കേസ്; സിപിഐ എം നേതാക്കളെ ജയിലിലെത്തിച്ചത് ബിജെപി- കോൺഗ്രസ് കൂട്ടുകെട്ട്

kannur cpim leaders
avatar
സ്വന്തം ലേഖകൻ

Published on Aug 05, 2025, 02:27 PM | 1 min read

മട്ടന്നൂർ: സിപിഐ എമ്മിന്റെ ഊർജസ്വലരായ എട്ട് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ എത്തിച്ചത് ബിജെപി- കോൺ ഗ്രസ് അവിശുദ്ധ കൂട്ടുകെട്ട്. മട്ടന്നൂരിലും പരിസരത്തും പാർടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാക്കളെയാണ് കള്ളക്കേസിൽ കുടുക്കി തിങ്കളാഴ്ച കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ഉരുവച്ചാൽ മേഖലയിൽ പാർടിയെ തകർക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ് പിന്തുണയോടെ സംഘപരിവാർ നട ത്തിയ രാഷ്ട്രീയനീക്കത്തിൻ്റെ ഫലമാണിത്.


1993 സെപ്‌തംബർ 21നാണ് സിപിഐ എം പെരിഞ്ചേരി ബ്രാഞ്ച് സെക്രട്ടറി പി എം ജനാർദനനുനേരെ ബിജെപി- ആർഎ സ്എസ് ആക്രമണമുണ്ടായത്. രാവിലെ പണിക്കുപോകാൻ മട്ടന്നൂരിൽനിന്ന് ബസ്സിൽ കയറുന്ന തിനിടെയാണ് കാലുകൾ വെട്ടിമാറ്റി കൊല്ലാൻ ശ്രമിച്ചത്. വർഷങ്ങളോളം ജനാർദനന് ചികിത്സയിൽ കഴിയേണ്ടിവന്നു. ഈ കേസിൽ നാലാംപ്രതിയായിരുന്ന ആർഎസ്എസ് നേതാവ് സി സദാനന്ദനെ ആക്രമിച്ചെന്ന് ആരോപിച്ചാണ് ജനകീയരായ നേതാക്കളെ തെരഞ്ഞുപിടിച്ച് കേസിൽപെടുത്തിയത്.


കോൺഗ്രസ് ഭരണത്തിലുള്ള ബിജെപി സ്വാധീനം ഉപയോഗി ച്ചാണ് സിപിഐ എം നേതാക്ക ളെ സംസ്ഥാനത്തെ ആദ്യത്തെ ടാഡ കേസിൽ കുടുക്കിയത്. കള്ളക്കേസും കള്ളസാക്ഷിമൊ ഴിയും നിരപരാധികളായ നേതാ ക്കളെ ശിക്ഷിക്കപ്പെടുന്നതിനിടയാക്കി. 30 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കോടതി ശിക്ഷിച്ചത്. കേരളത്തിൽ ശിക്ഷിക്കപ്പെട്ട ആദ്യ ത്തെയും അവസാനത്തെയും ടാഡ കേസാണിത്. തീവ്രവാദികൾക്കെതിരെ പ്രയോഗിക്കേണ്ട ടാഡനിയമം യുഡിഎഫ് ഭരണ ത്തിൽ ബിജെപിക്കുവേണ്ടി ദുരു പയോഗം ചെയ്തതിന്റെ ഫലംകൂടിയാണിത്.


60 വയസ്സുമുതൽ 75ഉം 80 വയസ്സുവരെ പ്രായമുള്ളവരെയാണ് തിങ്കളാഴ്ച തുറങ്കിലടച്ചത്. പി കുഞ്ഞികൃഷ്ണനും സി രവീന്ദ്രനും റിട്ട. അധ്യാപകരാണ്. പി സുരേഷ് ക്ഷീരോൽപ്പാദക സഹകരണ സംഘം റിട്ട. സെക്രട്ടറിയാണ്. കല്ലിക്കോടൻ ബാലകൃഷ്ണൻ കൂത്തുപറമ്പ് ഇഎസ്ഐ ആശുപത്രി റിട്ട. ജീവന ക്കാരനാണ്. പി എം രാജൻ കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയംഗവും എൻ നാണു നിർമാണ തൊഴിലാളി യൂണിയൻ മട്ടന്നൂർ ഏരിയാ സെക്രട്ടറിയുമാണ്. പി ശ്രീധരൻ ഹോട്ടൽ തൊഴിലാളിയും രാമചന്ദ്രൻ ചുമട്ടുതൊഴിലാളിയുമായിരുന്നു. ജനകീയ നേതാക്കളെ ജയിലിൽ അടക്കുന്നതറിഞ്ഞ് നിരവധി ആളുകളാണ് ഉരുവച്ചാലിലും തലശേരി കോടതിയിലും എത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home