വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ്‌ നാടിന്‌; കല്ലിട്ടാൽ മാത്രം കപ്പലോടില്ല – മുഖ്യമന്ത്രി

pinarayi vijayan cm press meet
വെബ് ഡെസ്ക്

Published on Apr 30, 2025, 07:51 PM | 1 min read

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ക്രെഡിറ്റ്‌ നാടിന്‌ ആകെയുള്ളതാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കല്ലിട്ടാൽ മാത്രം കപ്പലോടില്ല. ‌വിഴിഞ്ഞം പതിറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ തുടരുന്ന പ്രക്രിയയുടെ സാക്ഷാത്‌കരണമാണ്‌. ആ സാക്ഷാത്‌കരണത്തിൽ കഴിഞ്ഞ ഒമ്പത്‌ വർഷം നിർണായകമായിരുന്നു. നാടിന്റെ വികസനത്തിനായി ഈ ഒമ്പതു വർഷത്തിൽ രണ്ടു സർക്കാരും ഉചിതമായ കാര്യങ്ങൾ ചെയ്‌തു.


നമ്മുടെ നാടിന്റെ വികസനത്തിന്‌ സഹായിക്കുന്ന എല്ലാ പദ്ധതികളെയും പ്രോത്സാഹിപ്പിക്കുക എന്ന സമീപനമാണ്‌ എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ചു വന്നിട്ടുള്ളത്‌. വിഴിഞ്ഞത്ത്‌ ഏതെങ്കിലും തരത്തിൽ അതിലൂടെ പോകുന്ന ബോട്ട്‌ തള്ളിക്കൊണ്ടുവന്ന് ഉദ്ഘാടനം ചെയ്യുന്ന രീതിയല്ല വരാൻ പോകുന്നത്‌. ലോകത്തെ തന്നെ ഏറ്റവും വലിയ ചരക്ക്‌ കപ്പലുകളാണ്‌ വിഴിഞ്ഞത്ത്‌ വന്നുകൊണ്ടിരിക്കുന്നത്‌. ജനങ്ങളുടെ കൺമുമ്പിലുള്ള യാഥാർഥ്യമാണ്‌ വിഴിഞ്ഞമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home