ad
Deshabhimani

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തെ സന്ദർശിച്ച് സിപിഐ എം നേതാക്കൾ

mm mani.jpg
വെബ് ഡെസ്ക്

Published on Jun 11, 2026, 03:47 PM | 1 min read

ചിന്നക്കനാൽ: കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തെ സിപിഐ എം നേതാക്കൾ സന്ദർശിച്ചു. മുൻ എംഎൽഎ എം എം മണി സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ പി സുനിൽകുമാർ, ഷൈലജ സുരേന്ദ്രൻ, ജില്ല കമ്മറ്റി അംഗം വി എൻ മോഹനൻ, ജില്ല പഞ്ചായത്ത് അംഗം ആർ ഇശ്വരൻ, പഞ്ചായത്ത് പ്രിസിഡൻ്റ് നിഷ സാബു എന്നിവരും ഒപ്പം ഉണ്ടായിരുന്നു.


കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ നേതാക്കൾ, സംസ്ഥാന സർക്കാർ സർവകക്ഷി യോഗത്തിൽ നൽകിയ ഉറപ്പുകൾ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അനുവദിച്ചിട്ടുള്ള 14 ലക്ഷം രൂപ നഷ്ടപരിഹാരം കാലതാമസം കൂടാതെ കുട്ടികളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു.മാരിയുടെ മക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി അവരുടെ വിദ്യാഭ്യാസം തടസ്സപ്പെടാതെ തുടരാൻ അനുയോജ്യമായ ഹോസ്റ്റൽ സൗകര്യങ്ങൾ ഒരുക്കി പുനരധിവാസം ഉറപ്പാക്കണമെന്നും നേതാക്കൾ വ്യക്തമാക്കി.


വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും സർക്കാർ കൂടുതൽ ശക്തമായ ഇടപെടൽ നടത്തേണ്ട സമയമായിട്ടുണ്ടെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home