അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരങ്ങൾ; ഇന്ന് വിജയദശമി

വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരങ്ങൾ. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും ആയിരക്കണക്കിന് കുരുന്നുകൾ വിദ്യാരംഭം കുറിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രം, പനച്ചിക്കാട് ദേവീക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരൂർ തുഞ്ചൻപറമ്പ് തുടങ്ങിയ വിവിധസ്ഥലങ്ങളിൽ വിദ്യാരംഭത്തിനായി ജനത്തിരക്കാണ്.
ഗ്രന്ഥാലയങ്ങൾ, മാധ്യമസ്ഥാപനങ്ങൾ എന്നിവിടങ്ങളിലും സാഹിത്യ സാമൂഹിക രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്നുണ്ട്. പൊന്നു തൊട്ട് നാവില്‍ അക്ഷര മധുരം ഏറ്റുവാങ്ങിയാണ് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കുന്നത്.
ഭാഷ പിതാവിന്റെ ജന്മനാടായ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പാരമ്പര്യ എഴുത്താശാന്‍മാരും കവികളും സാഹിത്യകാരന്മാരുമാണ് കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്. ജാതിമതഭേദമന്യേ കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും കുരുന്നുകൾ അക്ഷരലോകത്തേക്ക് കടക്കുന്ന ദിവസം കൂടിയാണിന്ന്.








0 comments